യുദ്ധം സംബന്ധിച്ച ആശങ്കകൾ ലോകത്തെയാകെ പിടിച്ച് കുലുക്കുന്നതിനിടെയും ഭീഷണി തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള സമഗ്രമായ കരാറിൽ ബുധനാഴ്ചയ്ക്കകം ധാരണയായില്ലെങ്കിൽ നിലവിലുള്ള വെടിനിർത്തൽ അവസാനിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ സൈനിക നീക്കം ശക്തമാക്കുമെന്ന സൂചനയാണ് ഈ പ്രസ്താവനയിലൂടെ ട്രംപ് മുന്നറിയിപ്പ് നൽകുന്നത്.
അരിസോണയിലെ ഫീനിക്സിൽ നിന്ന് വാഷിംഗ്ടണിലേക്ക് എയർഫോഴ്‌സ് വണ്ണിൽ മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താൽക്കാലിക വെടിനിർത്തൽ നീട്ടുന്ന കാര്യത്തിൽ അദ്ദേഹം അനിശ്ചിതത്വം പ്രകടിപ്പിച്ചു. “ഒരുപക്ഷേ ഞാൻ അത് നീട്ടില്ലായിരിക്കാം, പക്ഷെ ഇറാൻ തുറമുഖങ്ങളിൽ ഉപരോധം തുടരും, നിർഭാഗ്യവശാൽ നമുക്ക് വീണ്ടും ബോംബുകൾ വർഷിക്കേണ്ടി വരും,” അദ്ദേഹം പറഞ്ഞു.




