Tue Aug 04, 2026 2:33 pm
FLASH
X

ചരിത്രപരമായി മലയാളിക്ക് ഓണം പോലെ തന്നെ വിഷുവും പ്രാധാന്യമുള്ളതാണ് :ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമി

HOME / Kerala April 16, 2026

ഓച്ചിറ: മലയാളികൾ ഒരുക്കുന്ന വിഷുക്കണിയിൽ നിറയെ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും വയ്ക്കുന്നത് സമൃദ്ധമായ വിളവെടുപ്പിനുള്ള പ്രാർത്ഥന കൂടിയാണ്. ഭക്തി ആദരപൂർവ്വമുള്ള വ്യക്തിത്വം കൃഷിയിലും ജീവിതത്തിലും വിജയത്തിന് നിധാനമാകുന്നു. ഓച്ചിറ ചേന്നല്ലൂർ ഫാഷൻ ഹോംസിൽ വിഷുക്കൈനീട്ട വിതരണം ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് ശിവഗിരി മഠം മുൻ മഠാദിപതി കൂടിയായ വിശുദ്ധാനന്ദ സ്വാമി പറഞ്ഞു . യോഗം സി ആർ മഹേഷ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. എൻ കൃഷ്ണകുമാർ കെ മോഹനൻ, ഫാദർ ഗീവർഗീസ് മാത്യു, ഇർഷാദ് ഹസനി ഖാസിമി, മെഹർഖാൻ ചേന്നല്ലൂർ, അയ്യാനിക്കൽ മജീദ്, ഗീതാകുമാരി, ബി സെവന്തി കുമാരി, സുരേഷ് പാലക്കോട്, തഴവ സത്യൻ, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി, കെ എസ് പുരം സത്താർ, ഉണ്ണി സഖാവ്, ശാന്തകുമാർ എന്നിവർ സംസാരിച്ചു.