Sat Apr 04, 2026 3:53 am
FLASH
X
booked.net

ജനക്ഷേമ  പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയേകാന്‍ വീണ്ടും എല്‍ ഡി എഫ് സര്‍ക്കാര്‍ വരണം, ബിനോയ് വിശ്വം

Kerala / News April 3, 2026

പാറശ്ശാല: കഴിഞ്ഞ എല്‍. ഡി. എഫ്. സര്‍ക്കാര്‍ സംസ്ഥാനത്ത് തുടങ്ങിവച്ച ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയേകാന്‍ വീണ്ടും എല്‍. ഡി. എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന്  സി. പി. ഐ. സംസ്ഥാന സെക്രട്ടറി  ബിനോയ് വിശ്വം പറഞ്ഞു.  എല്‍. ഡി. എഫ.് പാറശാല മണ്ഡലം സ്ഥാനാര്‍ഥി സി. കെ. ഹരീന്ദ്രന് വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ട് പവതിയാന്‍വിള ജംഗ്ഷനില്‍  കൂടിയ മണ്ഡലം തെരെഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഗാന്ധിഘാതകരായ വെറുപ്പിന്റെ ശക്തികള്‍ നമ്മുടെ രാജ്യത്ത് ജാതിയും മതവും പറഞ്ഞ് ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്.   ബി. ജെ. പി. യുടെ ബി. ടീം ആയാണ് യു. ഡി. എഫ.് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് .

നാടിന്റെ നന്മയ്ക്കും ക്ഷേമത്തിനും മതമൈത്രിക്കും വീണ്ടും എല്‍. ഡി. എഫ്. സര്‍ക്കാര്‍ അതികാരത്തില്‍ വന്നേ മതിയാവുയെന്നും അതിനായി ജനങ്ങളെല്ലാം വരുന്ന തെരെഞ്ഞെടുപ്പില്‍ സമ്മതിദാനവകാശം വിനിയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു   സി. സുന്ദരേശന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി സി. കെ. ഹരീന്ദ്രന്‍  വോട്ട് അഭ്യര്‍ത്ഥിച്ച് കൊണ്ട്  ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
അഭിവാദ്യങ്ങള്‍ ചെയ്തുകൊണ്ട്  എല്‍. ഡി. എഫ്. നേതാക്കളായ വെങ്ങാനൂര്‍ െ്രെബറ്റ് ,എന്‍. രതീന്ദ്രന്‍  , ഡി. കെ. ശശി,അഡ്വ. എസ്. അജയകുമാര്‍, ആനാവൂര്‍ മണികണ്ഠന്‍,  വാഴിച്ചല്‍  ഗോപന്‍, കെ. എസ്. മോഹനന്‍ ,എസ്. മധു, ഗിരീശന്‍   , ജഗദീഷന്‍    , എസ് യു ആര്യ , വിജയരാജി, ആര്‍. ബിജു, എസ്. സുരേഷ്  തുടങ്ങിയവര്‍ സംസാരിച്ചു