Sun Feb 15, 2026 5:12 am
FLASH
X
booked.net

എം. എ. കോളേജിൽ ഇന്റർ കോളേജിയറ്റ്  ഐഡിയത്തോൺ  സംഘടിപ്പിച്ചു

Kerala / News February 14, 2026

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ ബയോകെമിസ്ട്രി, ബയോടെക്നോളജി, മൈക്രോബയോളജി വിഭാഗങ്ങൾ സംയുക്തമായി ഇന്റർ കോളേജിയറ്റ് ഐഡിയത്തോൺ സംഘടിപ്പിച്ചു. ശാസ്ത്രം, സമൂഹം, സുസ്ഥിരത എന്നീ മേഖലകളിൽ നവോത്ഥാനചിന്തകൾ വളർത്തുക എന്ന ലക്ഷ്യത്തോടയായിരുന്നു പ്രോഗ്രാം .കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് ബയോസയൻസ് പ്രൊഫസറും, ബിസിനസ്സ് ഇന്നൊവേഷൻ & ഇൻകുബേഷൻ സെൻ്റർ ഡയറക്ടറുമായ ഡോ. രാധാകൃഷ്ണൻ ഇ. കെ ഉദ്ഘാടനം  നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥികളായ തിരുവനന്തപുരം കെ എസ് സി എസ് ടി ഇ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സരിക എ ആർ,തിരുവനന്തപുരം അത്മിക് ബയോടെക് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ  ഓസ്റ്റിൻ പി,എറണാകുളം, കളമശ്ശേരി പ്രൈമോർഡിയ  ലൈഫ് സയൻസസ്  പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. അനു യമുന ജോസഫ് എന്നിവർ ശാസ്ത്ര ഗവേഷണം,ബിസിനസ് നവീകരണം,ബയോ എന്റർപ്രണർഷിപ്പ്, വ്യവസായ സാധ്യതകൾ എന്നിവയെക്കുറിച്ച് സംസാരിച്ചു.

വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്ത്, സാമൂഹിക പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാര നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. മികച്ച ആശയങ്ങൾ അവതരിപ്പിച്ച ടീമുകൾക്ക് ക്യാഷ് പ്രൈസും,സർട്ടിഫിക്കറ്റു കളും വിതരണം ചെയ്‌തു.ഒന്നും, രണ്ടും സ്ഥാനങ്ങൾ മുവാറ്റുപുഴ അന്നൂർ ഡെന്റൽ കോളേജ് ടീമുകൾ നേടിയപ്പോൾ, മൂന്നാം സ്ഥാനം കൊച്ചി, പനങ്ങാട് കുഫോസ്  കരസ്ഥമാക്കി.കോർഡിനേറ്റർ ഡോ. ജിതിൻ തോമസ്,വകുപ്പ് മേധാവികളായ ഡോ. നിവ്യ മറിയം പോൾ, പോൾ ജോർജ്, എലിസബത്ത് ജേക്കബ്, വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഏഞ്ചല സജി,ഔഡ്ലിൻ മേരി ലെനിൻ, ആദിത്യ നാഥ് ജി  എന്നിവർ പ്രോഗ്രാമിന് നേതൃത്വം കൊടുത്തു