Thu Nov 12, 2026 7:51 pm
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

വിപണി ചാഞ്ചാട്ടങ്ങള്‍ക്കിടയില്‍ ഫ്ളെക്സി കാപ് ഫണ്ടുകള്‍നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു

Business February 13, 2026

തിരുവനന്തപുരം: താരതമ്യേന കുറഞ്ഞ തോതില്‍ മാത്രം ചാഞ്ചാട്ടവും
സന്തുലിതമായ വളര്‍ച്ചയും ലക്ഷ്യമിടുന്ന നിക്ഷേപകരുടെ പ്രിയപ്പെട്ട
വിഭാഗമായി ഫ്ളെക്സി കാപ് ഫണ്ടുകള്‍ മാറുന്നു.  നിക്ഷേപക പ്രവണതകളിലെ
ഗണ്യമായ മാറ്റം ചൂണ്ടിക്കാട്ടുന്ന വിധത്തിലാണ് ഇതു സംബന്ധിച്ച
സ്ഥിതിവിവരക്കണക്കുകള്‍.  മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് പ്രതീക്ഷയോടു
കൂടിയ നിക്ഷേപമാണ് ഓഹരി വിഭാഗത്തിലെ മറ്റു പദ്ധതികളെ അപേക്ഷിച്ച്
ഫ്ളെക്സി ഫണ്ടുകളോട് ഉള്ളതെന്ന് 2025 വര്‍ഷത്തെ കണക്കുകള്‍
സൂചിപ്പിക്കുന്നു.  തിരുവനന്തപുരത്തെ ചെറുകിട നിക്ഷേപകര്‍ക്കിടയിലും ഇതേ
പ്രവണതകള്‍ തന്നെയാണ് ദൃശ്യമാകുന്നത്.

ആംഫിയുടെ ഏറ്റവും പുതിയ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം 2025 വര്‍ഷം
ഫ്ളെക്സി കാപ് വിഭാഗത്തിലെ അറ്റ നിക്ഷേപം 80,978 കോടി രൂപയാണ്.  സ്മോള്‍
കാപ് വിഭാഗത്തിലെ 52,321കോടി രൂപ, മിഡ് കാപ് വിഭാഗത്തിലെ 49,939 കോടി രൂപ
എന്നിവയെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയോളമാണിത്. മുന്‍ മാസത്തെ
അപേക്ഷിച്ച് 23ശതമാനം വര്‍ധനവോടെ 10,019.27 കോടി രൂപ എന്ന എക്കാലത്തേയും
ഏറ്റവും ഉയര്‍ന്ന പ്രതിമാസ നിക്ഷേപവുമായി 2025 ഡിസംബറില്‍ ഇത് അതിന്‍റെ
ഉച്ചസ്ഥായിയിലും എത്തി.

ഈ പ്രവണതയോട് ഒപ്പം ടാറ്റാ ഫ്ളെക്സി കാപ് ഫണ്ടിലും ഉപഭോക്താക്കളുടെ
വർധിച്ച താല്‍പര്യമാണ് ദൃശ്യമായത്.  2025 ഡിസംബര്‍ 31-ലെ കണക്കുകള്‍
പ്രകാരം ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 27.5 ശതമാനം
വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ചയോടെ ഏകദേശം 3700 കോടി രൂപയിലെത്തി.
തിരുവനന്തപുരത്തും ഇതേ പ്രവണത ദൃശ്യമാണ്.  ടാറ്റാ ഫ്ളെക്സി കാപ്
ഫണ്ടിന്‍റെ ആകെ വില്‍പന2026 ജനുവരിയില്‍ 47,74,486 രൂപയായിരുന്നു.
2025ജനുവരിയെ അപേക്ഷിച്ച് 354 ശതമാനം വര്‍ധനവാണിതു കാണിക്കുന്നത്.
ചെറുകിട കേന്ദ്രങ്ങളിലെ റീട്ടെയില്‍ നിക്ഷേപകര്‍ കൂടുതലായി
പങ്കാളികളാകുന്നതും വര്‍ധിച്ചു വരുന്ന ബോധവല്‍ക്കരണവുമാണിതു
സൂചിപ്പിക്കുന്നത്.

വിപണി ഘട്ടങ്ങളില്‍ മികച്ച രീതിയില്‍ മുന്നേറാന്‍ ഫ്ളെക്സി കാപ്
പദ്ധതികള്‍ മികച്ച തന്ത്രമായി മാറുമെന്നും വിപണി ഘട്ടങ്ങളില്‍
തീരുമാനമെടുക്കേണ്ട ബാധ്യത നിക്ഷേപരില്‍ ഉണ്ടാകില്ലെന്നും ടാറ്റാ അസറ്റ്
മാനേജുമെന്‍റ് സിഐഒ- ഇക്വീറ്റീസ് രാഹുൽ സിംഗ് ചൂണ്ടിക്കാട്ടി. ഈ
വിഭാഗത്തിലെ നേട്ടങ്ങളെ കുറിച്ചു കൂടുതല്‍ ബോധവല്‍ക്കരണം നടത്താനായി
ടാറ്റാ മ്യൂചല്‍ ഫണ്ട് ഫുള്‍ ഫ്ളെക്സി കാമ്പെയിനും തുടക്കം
കുറിച്ചിട്ടുണ്ട്