ശബരിമല: നാൽപത്തിയൊന്നുദിവസം നീണ്ടുനിന്ന ശബരിമലമണ്ഡലകാലതീർഥാടനത്തിനു ഇന്ന് സമാപനം. രാത്രി 10 മണിക്കു ഹരിവരാസനം പാടി നട അടക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നടതുറക്കും.മണ്ഡലകാലതീർഥാടനത്തിനു സമാപ്തി കുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ ഇന്ന് രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിൽ നടന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിലാണ് മണ്ഡലപൂജ നടന്നത് .



