Thu Nov 12, 2026 11:02 pm
FLASH
ശ്രീകാര്യത്തെ 17കാരന്റെ മരണം: അഭിരാമിനോടും സുഹൃത്തിനോടും വൈരാഗ്യമുണ്ടായിരുന്നുവെന്ന് പ്രതിയായ 17കാരൻ്റെ മൊഴി പുറത്ത്.      |      ബാർ ഹോട്ടലുകളുടെ പ്രവര്‍ത്തന സമയം പോലീസിന് നിയന്ത്രിക്കാനാകില്ലെന്ന് ഹൈക്കോടതി      |      150 മെഗാവാട്ട് അധികമായി ലഭിക്കും; കേരളത്തിന് അനുവദിച്ച അധിക കേന്ദ്ര വൈദ്യുതി വിഹിതം ഡിസംബർ 31 വരെ നീട്ടി കേന്ദ്ര ഊർജ്ജ മന്ത്രാലയം      |      തനത് ഭവനപദ്ധതിയും എസ്.സി. പ്രമോട്ടർ നിയമനവും: സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കും: മന്ത്രി കെ.എ. തുളസി      |      എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .      |      കാക്കനാട് ഐടി ജീവനക്കാരിയുടെ മരണം: സർക്കാർ വകുപ്പുകളുടെ വീഴ്ചയിൽ മനുഷ്യാവകാശ കമ്മീഷന് പരാതി; ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്      |      സർക്കാർ സംരക്ഷണകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന പോക്സോ അതിജീവിതയെ ആശുപത്രിയിൽനിന്ന് കാണാതായ സംഭവം: ബാലാവകാശ കമ്മിഷൻ കേസെടുത്തു      |      തിരുവനന്തപുരം–അഹമ്മദാബാദ് ഇനി ഇരട്ട നഗരങ്ങൾ; വികസന പദ്ധതികൾക്ക് രൂപം നൽകി കോർപ്പറേഷൻ      |      സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      
X

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരകൗശല മേളയായ സർഗാലയ ; ഇന്‍റർനാഷണൽ ആർട്‌സ് ആന്‍റ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന്‍റെ 13-ാം പതിപ്പുമായി യുഎൽസിസിഎസ്

HOME / Kerala December 24, 2025

തിരുവനന്തപുരം: സർഗാലയ കേരള ആർട്‌സ് ആന്‍റ് ക്രാഫ്റ്റ്സ് വില്ലേജ് സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലാ-കരകൗശല ഉത്സവമായ സർഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേളയുടെ പതിമൂന്നാമത് പതിപ്പിന് കോഴിക്കോട് ഇരിങ്ങലിലുള്ള സര്‍ഗലയ ആര്‍ട്ട്സ് ആന്‍റ് ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമാകുന്നു. ഈ മേള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി 2 ലക്ഷത്തിലധികം സന്ദർശകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗതവും സമകാലികവുമായ കരകൗശല വൈദഗ്ധ്യത്തിന്‍റെ സമ്പന്നത ആഘോഷിക്കുന്ന സർഗാലയ ഇന്‍റർനാഷണൽ ആർട്‌സ് ആന്‍റ് ക്രാഫ്റ്റ്സ് ഫെസ്റ്റിവൽ ഇന്ത്യയിലെ ഏറ്റവും ഊർജ്ജസ്വലവും അഭിമാനകരവുമായ കരകൗശല ഉത്സവങ്ങളിലൊന്നാണ്.

2025 ഡിസംബർ 23 മുതൽ 2026 ജനുവരി 11 വരെയാണ് സർഗാലയ അന്താരാഷ്ട്ര കലാകരകൗശല മേള. മുൻ പന്ത്രണ്ട് പതിപ്പുകളുടെ വൻ വിജയത്തെത്തുടർന്ന്, ഇന്ത്യയിലുടനീളമുള്ളതും വിദേശത്തുമുള്ള കരകൗശല വിദഗ്‌ധർക്ക് ഗ്രാമീണ- അന്തരീക്ഷത്തിൽ അവരുടെ കൈകൊണ്ട് നിർമ്മിച്ച അതിമനോഹരമായ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള ഒരു സവിശേഷ വേദിയാണ് ഈ മേള. ഈ വർഷം വൈവിധ്യമാർന്ന കരകൗശല പാരമ്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഏകദേശം 300 കരകൗശല വിദഗ്‌ധരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നു.

മേളയുടെ ഔപചാരിക ഉദ്‌ഘാടനം ബഹു. കേരള സർക്കാർ പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഡിസംബർ 25നു വൈകുന്നേരം 6 മണിക്ക് നിർവഹിക്കും. കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഐ.എ.എസ്, നബാർഡ് കേരള റീജിയൻ ചീഫ് ജനറൽ മാനേജർ നാഗേഷ് കുമാർ അനുമാല എന്നിവർ പങ്കെടുക്കും.

മേളയിൽ ബലാറസ് , ഈജിപ്ത്, ഇറാൻ, ഇസ്രായേൽ, ജോർദാൻ, കസാഖ്‌സ്താൻ, നേപ്പാൾ, റഷ്യ, ശ്രീലങ്ക, സിറിയ, താജിക്കിസ്ഥാൻ, തായ്‌വാൻ, തായ്‌ലൻഡ് ,ഉഗാണ്ട, ഉസ്ബെക്കിസ്ഥാൻ എന്നീ 15 രാജ്യങ്ങളിൽ നിന്നും കൂടാതെ ഇന്ത്യയിലെ 18 സംസ്ഥാനങ്ങളിൽ നിന്നുമുള്ള മുന്നൂറോളം കരകൗശല വിദഗ്ദ്ധർ പങ്കെടുക്കും. ഹരിയാനയിലെ സൂര്യകാന്ത് ബോണ്ട് വാൾ, പശ്ചിമ ബംഗാളിലെ അസിത് ഭരൻജന, രാജസ്ഥാനിലെ മുഹമ്മദ് ഷെരീഫ്, ന്യുഡൽഹിയിലെ മുഹമ്മദ് മത്തലൂബ്, ഷഹീൻ അഞ്ചും എന്നീ ദേശീയ കരകൗശല അവാർഡ് / ശില്പഗുരു വിജയികൾ മേളയിൽ പങ്കെടുക്കും.

മേളയുടെ ഭാഗമായി നൂറിൽപ്പരം കരകൗശല സ്റ്റാളുകൾ, വൈവിധ്യമേറിയ കലാപരിപാടികൾ, ഹാൻഡ്‌ലൂം തീം പവിലിയൻ, ഹാൻഡ്‌ലൂം ഫാഷൻ ഷോ മത്സരം, കേരളീയ ഭക്ഷ്യമേള, ഫ്ലവർ ഷോ, ടൂറിസം എക്സ്പോ, പ്രമുഖർ പങ്കെടുക്കുന്ന ടൂറിസം ടോക്ക് ഷോ, കൊമേർഷ്യൽ പവിലിയൻ, വാഹന പ്രദർശനം, കളരിയുടെ ബന്ധപ്പെടുത്തിയുള്ള പ്രദർശനം, കുട്ടികൾക്കായുള്ള വിവിധ വിനോദോപാധികൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഇത്തവണ പ്രത്യേകമായി രാജസ്ഥാൻ ഭക്ഷ്യ വിഭവങ്ങൾ മേളയിൽ ഒരുക്കുന്നുണ്ട്.

ഈ മേളയുടെ സംഘാടകരായ സർഗാലയ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജ്, കേരള സർക്കാരിന്‍റെ ടൂറിസം വകുപ്പിന് വേണ്ടി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് വിഭാവനം ചെയ്ത് വികസിപ്പിച്ചതും നിലവിൽ മാനേജ് ചെയ്യുന്നതും. യു.എൽ.സി.സി.എസിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പണിത പാരമ്പര്യ ശൈലിയിലുള്ള കുടിലുകളും മികച്ച അടിസ്ഥാന സൗകര്യങ്ങളും കലാകാരന്മാർക്കും സന്ദർശകർക്കും ഒരേപോലെ ആധികാരികവും ഹൃദ്യവുമായ അനുഭവം നൽകുന്നവയാണ്.