തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഗണേശോത്സവ ആഘോഷങ്ങൾക്ക് 30 വയസ്സ്. ഈ വർഷത്തെ ആഘോഷ പരിപാടികൾ ഓഗസ്റ്റ് മാസം 24 മുതൽ സെപ്റ്റംബർ മാസം 1 വരെ സംസ്ഥാന വ്യാപകമായി ആഘോഷിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 30 വർഷം മുമ്പ് ഗണേശോത്സവ ട്രസ്റ്റ് ആരംഭിച്ച ആഘോഷങ്ങൾ ഇന്ന് സംസ്ഥാന വ്യാപകമായി പ്രചാരം ലഭിച്ചു കഴിഞ്ഞു. ഗണേശോത്സവ പൂജയിലൂടെ ഐശ്വര്യവും സമ്പൽ സമ്യദ്ധിയും കൈവരിക്കാൻ ആകുമെന്നാണ് വിശ്വാസം. തലസ്ഥാനത്തെ വിഴിഞ്ഞം ഉൾപ്പെടെയുള്ള വികസന പദ്ധതികൾ ഇത് വെളിവാക്കുന്നതാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ആഗസ്റ്റ് മാസം 24 ന് തുടങ്ങി 9 ദിവസം നീണ്ടുനിൽക്കുന്ന പൂജകൾക്ക് ശേഷം സെപ്റ്റംബർ മാസം 1 ന് നടക്കുന്ന ഗണേശ വിഗ്രഹ ഘോഷയാത്രയോടും ശഖുംമുഖത്ത് നടക്കുന്ന നിമഞ്ജന കർമ്മത്തോടും കൂടി ആഘോഷ പരിപാടികൾ പൂർണമാകും എന്ന് പത്രസമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ ജി രാജ്‌മോഹൻ (ഹിന്ദുസ്ഥാൻ ലാറ്റെക്‌സ്) അറിയിച്ചു, ട്രസ്റ്റ് മുഖ്യകാര്യദർശി എം.എസ് ഭുവനചന്ദ്രൻ, ട്രസ്റ്റ് കൺവീനർ ആർ ഗോപിനാഥൻ നായർ, ട്രസ്റ്റ് വൈസ് ചെയർമാന്മാരായ ദിനേശ് പണിക്കർ, ശിവജി ജഗന്നാഥൻ, എസ്.ആർ കൃഷ്ണ കുമാർ, ജോൺസൺ ജോസഫ്, ജയശ്രീ ഗോപാലകൃഷ്‌ണൻ, ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി രാധാകൃഷ്ണ മേനോൻ, ആഘോഷ കമ്മിറ്റി കൺവീനർ മണക്കാട് രാമചന്ദ്രൻ, ഓർഗനൈസിംഗ് സെക്രട്ടറി ജി. ജയശേഖരൻ നായർ, ട്രസ്റ്റ് സംസ്ഥാന കോഡിനേറ്റർ അഡ്വ: പേരൂർക്കട ഹരികുമാർ, ഭാരവാഹികളായ ജയശേഖരൻ, ബാഹുലേയൻ നായർ, പ്രസാദ് ഇടപ്പഴിഞ്ഞി, ജോയിലാൽ, വെൺപകൽ രാമചന്ദ്രൻ, ദിലീപ് മണക്കാട്. ശ്രീവരാഹം രമേശ്ബാബു, ഒറ്റശേഖരമംഗലം കൃഷ്‌ണൻകുട്ടി, ആറ്റുകാൽ സുനിൽ, രാജേഷ് കായ്പ്പാടി, വിജേന്ദ്രകുമാർ, അഡ്വ: ബിജു വഴയില തുടങ്ങിയ മറ്റു കമ്മിറ്റി അംഗങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.