Mon Aug 04, 2025 3:55 am
FLASH
X
booked.net

കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിലും ഇനി പ്രത്യേക മൊബൈൽ നമ്പർ

Kerala / News July 31, 2025

തിരുവനന്തപുരം: കെഎസ്ആർടിസിയുമായുള്ള യാത്രക്കാരുടെയും പൊതുജനങ്ങളുടെയും ആശയവിനിമയം മെച്ചപ്പെടുത്തുവാൻ പുതിയ സംവിധാനം: യാത്രക്കാർക്കും പൊതുജനങ്ങൾക്കുമായി ഇനി ഓരോ യൂണിറ്റിലെയും സ്റ്റേഷൻ മാസ്റ്റർ ഓഫിസുകളിൽ പ്രത്യേക മൊബൈൽ നമ്പർ ഉപഭോക്തൃ സൗഹൃദ സേവനം ശക്തമാക്കുന്നതിനും യാത്രക്കാർക്ക് സൗകര്യപ്രദമായി വിവരങ്ങൾ ലഭ്യമാക്കുന്നതിനുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) നിർണായകമായ ഒരു പുതിയ നടപടിയിലേക്ക് പ്രവേശിക്കുകയാണ്. കെഎസ്ആർടിസിയുടെ എല്ലാ സ്റ്റേഷൻ ഓഫീസുകളിലും പൊതു ജനങ്ങൾക്കും യാത്രക്കാർക്കും നേരിട്ട് ബന്ധപ്പെടാൻ സാധിക്കുന്ന തരത്തിൽ പ്രത്യേക മൊബൈൽ നമ്പർ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

നിലവിലെ ലാൻഡ് ഫോൺ സംവിധാനം അപര്യാപ്തമാണ് എന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് കെഎസ്ആർടിസി മൊബൈൽ ഫോൺ സംവിധാനം ഏർപ്പെടുത്തുന്നത്. പുതിയ സംവിധാനത്തിലൂടെ, യാത്രാവേളയിലെ സംശയങ്ങൾ ടിക്കറ്റ് ബുക്കിംഗ്, ബസ് സമയക്രമം, യാത്രാ രീതികൾ, അടിയന്തിര സാഹചര്യങ്ങൾ തുടങ്ങി വിവിധ ആവശ്യങ്ങൾ സംബന്ധിച്ച സംശയങ്ങൾക്ക് നേരിട്ട് ബന്ധപ്പെട്ട് മറുപടി ലഭിക്കുവാനുള്ള അവസരമാണ് കെഎസ്ആർടിസി ഒരുക്കുന്നത്.

മറ്റ് ഡിജിറ്റൽ സൗകര്യങ്ങൾ ലഭ്യമല്ലാത്ത യാത്രക്കാർക്കും ഇത് ഏറെ പ്രയോജനകരമാകും എന്ന് കെഎസ്ആർടിസി പ്രതീക്ഷിക്കുന്നു.“പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാർക്ക് സേവനം നൽകുന്ന സ്ഥാപനം എന്ന നിലയിൽ, അവരുടെ സംശയങ്ങൾക്ക് ഉടൻ മറുപടി നൽകാൻ കെഎസ്ആർടിസി ബാധ്യസ്ഥരാണ് എന്ന് കെഎസ്ആർടിസി ചെയർമാൻ & ഡയറക്ടർ അഭിപ്രായപ്പെട്ടു.കേരളത്തിലെ എല്ലാ കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർ ഓഫീസുകളിലും നൽകിയിട്ടുള്ള മൊബൈൽ നമ്പറുകൾ ചുവടെ ചേർക്കുന്നു.


https://docs.google.com/spreadsheets/d/1hsKCoKWfjnbrJpLNtMWN8A1hSiH9CfZoQL2ymD71h20/edit?usp=drive_link