വനംവകുപ്പിന് അനുവദിച്ച പുതിയ 10 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്കർമം മന്ത്രി എ കെ ശശീന്ദ്രൻ വനം ആസ്ഥാനത്ത് നിർവഹിച്ചു. വകുപ്പിലെ വിവിധ ഘടകങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനം മേധാവി രാജേഷ് രവീന്ദ്രൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ പ്രമേദ് ജി കൃഷ്ണൻ, എപിസിസിഎഫുമാരായ ജസ്റ്റിൻ മോഹൻ, എൽ ചന്ദ്രശേഖർ തുടങ്ങിയവർ സന്നിഹിതരായി.ടൈം പേയ്മെന്റ് ഫണ്ടിൽ നിന്ന് അനുവദിച്ച 93,73,300/- രൂപ ചെലവഴിച്ചാണ് വാഹനങ്ങൾ വാങ്ങിയത്. പത്തനംതിട്ട, എറണാകുളം, കോഴിക്കോട് സോഷ്യൽ ഫോറെസ്റ്റ്റി ഡിവിഷനുകൾ, എസ് ആൻ്റ് എൻ ഒ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, പാലക്കാട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് പ്രൊട്ടക്ഷൻ, വാളയാർ സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടർ, പുനലൂർ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ, കുളത്തുപുഴ സെൻട്രൽ നഴ്സറി റേഞ്ച് ഫോറസ്റ്റ് ഓഫീസർ, പുനലൂർ വർക്കിങ് പ്ലാൻ ഓഫീസർ, പുനലൂർ ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ തുടങ്ങി വിവിധ മേഖലാ ഓഫീസുകളിലേക്കാണ് വാഹനങ്ങൾ കൈമാറയത്