ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റുകളുടെ ആൻഡേഴ്സൺ-തെണ്ടുൽക്കർ ട്രോഫി പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 3.30നാണ് മത്സരം ആരംഭിക്കുക. രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങി പ്രധാന സീനിയർ താരങ്ങൾ വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്.വിരാടും രോഹിത്തുമില്ലാതെ ടീം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണ്
യുവതാരം ശുഭ്മൻ ഗിൽ ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീം നായകനായി കളത്തിലെത്തും. വിജയത്തോടെ പരമ്പര തുടങ്ങുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ടെലിവിഷനിൽ ടെലിവിഷനില്‍ സോണി സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലാണ് മത്സരം തത്സമയം കാണാനാകുക. ലൈവ് സ്ട്രീമിംഗില്‍ ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാം.