അഹമ്മദാബാദ് : 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആര്‍സിബിക്ക് കന്നി കിരീടം. ഫൈനലില്‍ പൊരുതിക്കളിച്ച പഞ്ചാബ് കിങ്‌സിനെ ആറ് റണ്‍സിന് വീഴ്ത്തി. പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിക്കൊപ്പമുള്ള വിരാട് കോഹ്‌ലിക്കും ഇത് കന്നി കിരീടമാണ് മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. 43 റൺസെടുത്ത വിരാട് കോഹ്‍ലിയാണ് ആർസിബി നിരയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ രജത് പാട്ടിദാർ 16 പന്തിൽ 26 റൺസുമെടുത്തു റുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസിലെത്താനെ പഞ്ചാബ് കിങ്സിന് സാധിച്ചുള്ളു. 30 പന്തിൽ പുറത്താകാതെ 61 റൺസെടുത്ത ശശാങ്ക് സിങ് പഞ്ചാബിനായി അവസാന നിമിഷം വരെ പൊരുതിയിരുന്നു
സ്കോര്‍ ആര്‍സിബി 20 ഓവറില്‍ 190-9. പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 184-7.