പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനക്ഷേമകരമായ പദ്ധതികൾ സാധാരണ ക്കാരായ ജനങ്ങളിലേക്ക് എത്തിക്കുവാൻ ബിജെപി തിരുവനന്തപുരം സിറ്റി ജില്ലയിൽ ആരംഭിച്ച പ്രധാന മന്ത്രി ഹെല്പ് ഡസ്ക് ബിജെപി സിറ്റി ജില്ലാ അധ്യക്ഷൻ കരമന ജയന്റെ അധ്യക്ഷതയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ്: S.സുരേഷ് നിർവഹിച്ചു
രാജ്യത്തെ ഏതൊരു പൗരനും മതമോ ജാതിയോ മറ്റ് പരിഗണനയോ യൊന്നുമില്ലാതെ ഏതൊരു പ്രതിസന്ധികൾ വന്നാലും അവരെ സഹായിക്കാൻ വികസിത ഭാരതത്തിനൊപ്പം വികസിത കേരളം എന്ന ലക്ഷ്യവുമായാണ് ഹെല്പ് ഡസ്ക് തുടങ്ങാൻ ബിജെപി തയ്യാറായത്.മനുഷ്യനെ സഹായിക്കുക മലയാളിയേ സഹായിക്കുക, എല്ലാവർക്കും തുല്യ നീതി ആരോടുമില്ല പ്രീണനം എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ഈ ഹെല്പ് ഡെസ്കിലൂടെ ഉദ്ദേശിക്കുന്നതെന്നും അഡ്വ: എസ് സുരേഷ് ഹെല്പ് ഡസ്ക് ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു
തിരുവനന്തപുരം നഗരത്തിലെ ഏതൊരു പൗരനും സഹായ ത്തിനായി ഹെല്പ് ഡെസ്കിന്റെ സഹായം തേടമെന്ന് ജില്ലാ അധ്യക്ഷൻ കരമന ജയൻ അഭിപ്രായപെട്ടുചടങ്ങിൽ ബിജെപി മേഖല ജനറൽ സെക്രട്ടറിയും നഗരസഭ പാർലിമെന്ററി നേതാവുമായ എം ആർ ഗോപൻ, മേഖല ജനറൽ സെക്രട്ടറി കരമന അജിത്, സിറ്റി ജില്ലാ ജനറൽ സെക്രട്ടറിമാരായ പാപ്പനംക്കോട് സജി, സിമി ജ്യോതിഷ്, തിരുമല അനിൽ, മേഖല വൈസ് പ്രസിഡന്റ് വെങ്ങാനൂർ ഗോപൻ, ജില്ലാ നേതാക്കളായ S.ജയചന്ദ്രൻ, ശ്രീവരാഹം വിജയൻ, എസ് കെ പി രമേശ്, ആർ എസ് രാജീവ്, ആശാനാഥ്, സുമി ബാലു, ജയാ രാജീവ്, ജില്ലാ ട്രഷറർ ജെ കൃഷ്ണ കുമാർ തുടങ്ങി ജില്ലയിലെ വിവിധ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു