Thu Nov 26, 2026 3:07 pm
FLASH
റ്റി. എസ് ലൗലജൻ ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ ചാർജ്ജെടുക്കുന്നു.      |      കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് അനുകൂല വിധി; സസ്പെൻഷൻ റദ്ദാക്കി; ഇന്ന് തന്നെ ക്യാമ്പസിൽ പ്രവേശിപ്പിക്കണം      |      മെഡിക്കല്‍ കോളേജ് നല്‍കിയിട്ടുള്ളത് ചരിത്രപരമായ സംഭാവന: ശശി തരൂര്‍ എംപി      |      കെ.എസ്.ആർ.ടിസി ബസ്സിനുള്ളിലെ മദ്യപാനം: വ്യാപകമായി പരിശോധന നടത്താൻ സിഎംഡിയുടെ നിര്‍ദേശം      |      ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം: എൻ.ഒ.സി നിർബന്ധം      |      ഇന്ത്യ-നേപ്പാൾ ബന്ധം കൂടുതൽ ശക്തമാകും; 24,000 കോടിയുടെ വികസന പാക്കേജുമായി മോദി, അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസിന് തുടക്കം      |      മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലെ തർക്കം; പരാതി നൽകുന്നതിനെ ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ      |      വോട്ടുകൊള്ളയ്ക്കെതിരെ വനിതാ മുന്നേറ്റം; ലോക്ഭവന് മുന്നിൽ പ്രതിഷേധക്കടലായി മഹിളാ കോൺഗ്രസിന്റെ കേരള ജന്തർ മന്ദർ      |      സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ പ്രതിദിനം മിന്നൽ പരിശോധന; വീഴ്ചകൾ കണ്ടെത്തി അടിയന്തര നടപടി ഉറപ്പാക്കണം: മന്ത്രി കെ. മുരളീധരൻ      |      ടി.എം.സി. വിഷന്‍ ഡോക്യുമെന്‍റിന്‍റെ അടിസ്ഥാനത്തില്‍ വികസന പരിപാടി തയ്യാറാക്കും: മന്ത്രി സി.പി. ജോണ്‍      |      
X

കെ.എസ്.ആർ.ടിസി ബസ്സിനുള്ളിലെ മദ്യപാനം: വ്യാപകമായി പരിശോധന നടത്താൻ സിഎംഡിയുടെ നിര്‍ദേശം

HOME / Flash / Kerala / Latest News November 23, 2026

ബസ്സിനുള്ളിലെ മദ്യപാനത്തിന് പിന്നാലെ പരിശോധന കർശനമാക്കാൻ കെഎസ്‌ആർടിസി. ദീർഘ- ഹ്രസ്വ ദൂര ബസുകളില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ സിഎംഡിയുടെ നിർദേശം.തലശേരിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസില്‍ അഞ്ചംഗ സംഘത്തിന്റെ പരസ്യ മദ്യപാനത്തിന് പിന്നെലെയാണ് കെഎസ്‌ആർടിസിയുടെ ഇടപെടല്‍.

തലശ്ശേരിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്‌ആർടിസി ബസ്സിനുള്ളിലിരുന്ന് പരസ്യമായി മദ്യപിച്ചതില്‍, കഴിഞ്ഞ ദിവസം മൂന്ന് പേരെ പന്തളം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബസ്സുകള്‍ക്കുള്ളില്‍ പരിശോധന കർശനമാക്കാൻ കെഎസ്‌ആർടിസി ഒരുങ്ങുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്താനാണ് കെഎസ്‌ആർടിസി സിഎംഡിയുടെ നിർദ്ദേശം. നേരത്തെ സമാനമായ പരിശോധന ദീർഘദൂര ബസ്സുകളില്‍ നടന്നുവന്നിരുന്നുവെങ്കിലും അവ ഹ്രസ്വദൂര ബസ്സുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് നിർദ്ദേശം.

നേരത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് പദവി വഹിച്ചിരുന്നത് കെ എസ് ആർ ടി സി ക്കുള്ളിലെ ജീവനക്കാരാണ്. എന്നാല്‍ നിലവില്‍ ആ പദവിയില്‍ ഉള്ളത് ഡിവൈഎസ്പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനാണ്. ഇതോടെ പരിശോധന കൂടുതല്‍ കാര്യക്ഷമമാകും എന്ന് പ്രതീക്ഷയിലാണ് കെഎസ്‌ആർടിസി അധികൃതർ.

Tags: , , ,