Thu Nov 26, 2026 4:56 am
FLASH
റ്റി. എസ് ലൗലജൻ ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ ചാർജ്ജെടുക്കുന്നു.      |      കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് അനുകൂല വിധി; സസ്പെൻഷൻ റദ്ദാക്കി; ഇന്ന് തന്നെ ക്യാമ്പസിൽ പ്രവേശിപ്പിക്കണം      |      മെഡിക്കല്‍ കോളേജ് നല്‍കിയിട്ടുള്ളത് ചരിത്രപരമായ സംഭാവന: ശശി തരൂര്‍ എംപി      |      കെ.എസ്.ആർ.ടിസി ബസ്സിനുള്ളിലെ മദ്യപാനം: വ്യാപകമായി പരിശോധന നടത്താൻ സിഎംഡിയുടെ നിര്‍ദേശം      |      ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം: എൻ.ഒ.സി നിർബന്ധം      |      ഇന്ത്യ-നേപ്പാൾ ബന്ധം കൂടുതൽ ശക്തമാകും; 24,000 കോടിയുടെ വികസന പാക്കേജുമായി മോദി, അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസിന് തുടക്കം      |      മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലെ തർക്കം; പരാതി നൽകുന്നതിനെ ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ      |      വോട്ടുകൊള്ളയ്ക്കെതിരെ വനിതാ മുന്നേറ്റം; ലോക്ഭവന് മുന്നിൽ പ്രതിഷേധക്കടലായി മഹിളാ കോൺഗ്രസിന്റെ കേരള ജന്തർ മന്ദർ      |      സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ പ്രതിദിനം മിന്നൽ പരിശോധന; വീഴ്ചകൾ കണ്ടെത്തി അടിയന്തര നടപടി ഉറപ്പാക്കണം: മന്ത്രി കെ. മുരളീധരൻ      |      ടി.എം.സി. വിഷന്‍ ഡോക്യുമെന്‍റിന്‍റെ അടിസ്ഥാനത്തില്‍ വികസന പരിപാടി തയ്യാറാക്കും: മന്ത്രി സി.പി. ജോണ്‍      |      
X

ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം: എൻ.ഒ.സി നിർബന്ധം

HOME / Flash / Kerala / Latest News November 23, 2026

ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം നടത്തുവാൻ ജില്ലാ ഭൂജല അതോറിറ്റിയുടെ എൻ.ഒ.സി നിർബന്ധം. 10,000 രൂപയാണ് ഫീസ്. മൂന്നുവർഷമാണ് എൻ.ഒ.സിയുടെ കാലാവധി. മലിനജലം ടാങ്കർ ലോറിയിൽ വിതരണം ചെയ്താൽ രണ്ട് ലക്ഷം രൂപയും രജിസ്‌ട്രേഷനില്ലാത്ത ടാങ്കർ ലോറിക്ക് 50,000 രൂപയും എൻ.ഒ.സി പ്രകാരമല്ലാത്ത ഭൂജല ഉപയോഗത്തിന് ഒരു ലക്ഷം രൂപയും പിഴയീടാക്കും. ഭൂജല അതോറിറ്റി ചട്ടപ്രകാരമുള്ള നിയമനടപടിയും സ്വീകരിക്കും. ജലഗുണ നിലവാരം ഉറപ്പാക്കി അളവ് നിരീക്ഷിക്കുവാൻ ഡിജിറ്റൽ ഫ്‌ളോമീറ്റർ ഘടിപ്പിച്ച് ജില്ലാ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലോഗ് ബുക്കിൽ രേഖപ്പെടുത്തുകയും ഭൂജല ഉപഭോഗത്തിന് ചാർജ് അടയ്ക്കുകയും വേണം. കുടിവെള്ള വിതരണത്തിന്റെ അനുമതി ഉപയോഗിച്ച് വ്യാവസായിക ആവശ്യങ്ങൾക്കും നിർമ്മാണപ്രവർത്തനങ്ങൾക്കും വെള്ളം വിതരണം ചെയ്യുവാൻ പാടില്ല. ഇങ്ങനെ ചെയ്താൽ പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും. കൂടുതൽ വിവരങ്ങൾക്ക് ഭൂജലവകുപ്പ് ജില്ലാ ഓഫീസിൽ ബന്ധപ്പെടണം.

Tags: , ,