Sat Nov 21, 2026 8:08 pm
FLASH
മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലെ തർക്കം; പരാതി നൽകുന്നതിനെ ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ      |      വോട്ടുകൊള്ളയ്ക്കെതിരെ വനിതാ മുന്നേറ്റം; ലോക്ഭവന് മുന്നിൽ പ്രതിഷേധക്കടലായി മഹിളാ കോൺഗ്രസിന്റെ കേരള ജന്തർ മന്ദർ      |      സംസ്ഥാനത്തെ പ്രധാന ആശുപത്രികളിൽ പ്രതിദിനം മിന്നൽ പരിശോധന; വീഴ്ചകൾ കണ്ടെത്തി അടിയന്തര നടപടി ഉറപ്പാക്കണം: മന്ത്രി കെ. മുരളീധരൻ      |      ടി.എം.സി. വിഷന്‍ ഡോക്യുമെന്‍റിന്‍റെ അടിസ്ഥാനത്തില്‍ വികസന പരിപാടി തയ്യാറാക്കും: മന്ത്രി സി.പി. ജോണ്‍      |      ശബരിമല തീർത്ഥാടകർക്ക് തദ്ദേശ് വകുപ്പിന്റെ’ശരൺ’ (SARAN) ആപ്പ്      |      ഓപ്പറേഷന്‍ തൂഫാന്‍:അറസ്റ്റിലായവരുടെ എണ്ണം 16803.കേസുകളുടെ എണ്ണം 15545 ആയി      |      ചക്കുളത്തുകാവിൽ പൊങ്കാല ഒരുക്കങ്ങൾ പൂർത്തിയായി      |      ലഹരിക്കെതിരെ കുട്ടികളെ അണിനിരത്തി എക്സ്പ്രസ്സ് വാർത്ത      |      ന്യൂജൻ എഴുത്തും വായനയും      |      ബിജെപിയിൽ നിന്ന് പത്മിനി തോമസ് രാജിവെച്ചു; രാജിക്കത്ത് രാജീവ് ചന്ദ്രശേഖരന് കൈമാറി      |      
X

വോട്ടുകൊള്ളയ്ക്കെതിരെ വനിതാ മുന്നേറ്റം; ലോക്ഭവന് മുന്നിൽ പ്രതിഷേധക്കടലായി മഹിളാ കോൺഗ്രസിന്റെ കേരള ജന്തർ മന്ദർ

HOME / Flash / Kerala / Latest News November 21, 2026

തിരുവനന്തപുരം: വോട്ടു കൊള്ളക്കെതിരെ മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ലോക് ഭവന് മുന്നിൽ ഒരുക്കിയ കേരള ജന്തർ മന്ദർ സ്ത്രീ പങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും ശ്രദ്ധേയമായി. വോട്ടു ചോരിക്കെതിരെ രാജ്യത്ത് ഇതാദ്യമായാണ് ആയിര കണക്കിന് സ്ത്രീകൾ ഭരണ ഘടന ഉയർത്തി പിടിച്ച് പ്രതിജ്ഞ ചൊല്ലിയുള്ള വ്യത്യസ്ത പകർന്ന സമരം.കോടികണക്കിനാളുകളുടെ വോട്ട് ഇല്ലാതാക്കിയ എസ് ഐ ആർ പിൻവലിക്കുകയുംഗ്യാനേഷ് കുമാറിനെ പുറത്താക്കുകയും ചെയ്യും വരെ രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജന ഖാർഗേയുടെയും നേതൃത്വത്തിലുള്ള സമരം തുടരുമെന്ന് കേരള ജന്തർ മന്ദർ ഉദ്ഘാടനം ചെയ്ത എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി പറഞ്ഞു. ഇത് രാജ്യത്തെ ജനങ്ങളുടെ അഭിമാനവും അന്തസും കാത്തു സൂക്ഷിക്കാനുള്ള പോരാട്ടമാണ്- അവർ പറഞ്ഞു.ഭരണ ഘടന അംഗീകരിച്ച് 77 -ാം വാർഷികം പ്രമാണിച്ച് ആയിര കണക്കിന് സ്ത്രീകൾ ഭരണ ഘടന ഉയർത്തി പിടിച്ച് ഭരണ ഘടന സംരക്ഷണ പ്രതിജ്ഞ എടുത്തു. 1949 നവംബർ 26 നാണ് ഭരണ ഘടന അംഗീകരിച്ചത്.ഭരണഘടനയും ഭരണഘടന സ്ഥാപനങ്ങളും സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രണ്ടാം സ്വാതന്ത്ര്യ സമരമാണ് രാജ്യത്ത് നടക്കുന്നതെന്ന് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എംപി പറഞ്ഞു.യു.പി നിയമസഭയിൽ ബി.ജെ.പി 300 സീറ്റ് നേടുമെന്ന് യോഗി ആദിത്യ നാഥ് പറയുന്നത് ഗ്യാനേഷ് കുമാർ കൊടുത്ത ധൈര്യത്തിലാണ്. ജനങ്ങൾ മാറി ചിന്തിക്കുകയാണെന്നതിൻ്റെ സൂചനയാണ് രാജസ്ഥാൻ പഞ്ചായത്ത് തിരഞ്ഞടുപ്പ് ഫലമെന്നും അവർ പറഞ്ഞു.യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ്, എം.എം. നസീർ എം എൽ എ കെ.പിസി സി ഭാരവാഹികളായ വി.എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്,രമണി പിനായർ കെ. എസ്. യു പ്രസിഡണ്ട് അലോഷ്യസ് സേവ്യർ, ജവഹർ ബാൽ മഞ്ച് ദേശീയ അധ്യക്ഷൻ ജീവി ഹരി, കെ.പി.സി സി വക്താവ് അനിൽ ബോസ് മഹിള കോൺഗ്രസ് സംസഥാന നേതാക്കളായ രജനി രമാനന്ദ്, ജയലക്ഷ്മി ദത്തൻ, ഷാമിലാ ബീഗം, ജില്ലാ പ്രസിഡണ്ട് ഗായത്രി വി.നായർ എന്നിവർ പ്രസംഗിച്ചു.
കേരള ജന്തർ മന്ദിറിൽ പങ്കെടുക്കുന്നതിന് കാസർകോട് കണ്ണൂർ വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്ന് ആയിര കണക്കിന് മഹിള കോൺഗ്രസ് പ്രവർത്തകർ അതി രാവിലെ തന്നെ ലോക് ഭവന് സമീപം എത്തിയിരുന്നു.

Tags: , ,