Mon Nov 09, 2026 4:46 pm
FLASH
ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടകവസതി മാറുന്നു; താമസം ഇടപ്പഴഞ്ഞിയിലേക്ക്.      |      ടയർ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടർന്നു പിടിച്ചു; 45 വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് ടൂറിസ്റ്റ് ബസ് പൂർണമായും കത്തി നശിച്ചു.      |      മൂന്നാറിൽ വൻ ഭൂമി കൈയേറ്റം ; ഒടുവിൽ ഹൈക്കോടതി നേരിട്ട് രംഗത്ത്!      |      ഗ്യാനേഷ് കുമാറിനെ പൂട്ടാൻ വിഡി സതീശൻ സർക്കാർ 2 കോടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം!      |      യാങ്‌വാങ് U9 Xtreme: 500 കിലോമീറ്റർ വേഗപരിധി മറികടന്ന് ഇലക്ട്രിക് കാർ      |      അമേരിക്കയിൽ നീലക്കടൽ; കോൺഗ്രസിന്റെ ഇരുസഭകളും പിടിച്ചെടുത്ത് ഡമോക്രാറ്റുകൾ, ട്രംപിന് കനത്ത തിരിച്ചടി.      |      ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      
X

ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ

HOME / Flash / Kerala / Latest News November 9, 2026

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്വയംഭരണ സ്ഥാപനമായ സംസ്ഥാന കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ്‌ലോങ്‌ എഡ്യുക്കേഷനിലെ (സ്കോൾ- കേരള) സുപ്രധാന തസ്തികകളിലെ യോഗ്യതാ മാനദണ്ഡങ്ങൾ വെട്ടിക്കുറച്ച് സർക്കാർ ഉത്തരവ്. വെെസ് ചെയർമാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികകളിലേക്കുള്ള യോഗ്യത മാനദണ്ഡങ്ങൾ വെട്ടിച്ചുരുക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

ഇരു തസ്തികകളിലേക്കും പിഎച്ച്ഡി വേണമെന്ന യോഗ്യത മാനദണ്ഡമാണ് ഒഴിവാക്കിയത്. പകരം ബിരുദാനന്തര ബിരുദവും അധ്യാപന പരിചയവും യോഗ്യതയാക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനായ സെലക്ഷൻ കമ്മിറ്റിയാണ് യോഗ്യതകൾ വെട്ടിച്ചുരുക്കിയത്.

സ്വന്തക്കാരെ സ്കോൾ- കേരളയിൽ കുത്തിനിറക്കാൻ ശ്രമത്തിന്റെ ഭാ​ഗമാണ് പുതിയ നടപടി. നേരത്തെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന്റെ ഭാര്യ ഷാനി ഷഫീറിന് അനധികൃത നിയമനം നൽകിയത് വിവാദമായിരുന്നു. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ മാനേജ്‌മെന്റ് ആൻഡ് ട്രെയിനിങ്ങിൽ (സീമാറ്റ്) റിസർച്ച് ഓഫീസർ ആയാണ് നിയമനം നൽകിയത്. തസ്തികയ്ക്ക് ആധാരമായ നിർബന്ധിത യോഗ്യതയായ പിഎച്ച്ഡി പോലും ഇല്ലാത്തയാളെ നിയമിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നു. പിന്നാലെ ഷാനി ഷഫീർ സീമാറ്റിലെ റിസർച്ച് ഓഫീസർ പദവി രാജിവെക്കുകയും ചെയ്തു.

Tags: , ,