Mon Nov 09, 2026 4:46 pm
FLASH
ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടകവസതി മാറുന്നു; താമസം ഇടപ്പഴഞ്ഞിയിലേക്ക്.      |      ടയർ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടർന്നു പിടിച്ചു; 45 വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് ടൂറിസ്റ്റ് ബസ് പൂർണമായും കത്തി നശിച്ചു.      |      മൂന്നാറിൽ വൻ ഭൂമി കൈയേറ്റം ; ഒടുവിൽ ഹൈക്കോടതി നേരിട്ട് രംഗത്ത്!      |      ഗ്യാനേഷ് കുമാറിനെ പൂട്ടാൻ വിഡി സതീശൻ സർക്കാർ 2 കോടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം!      |      യാങ്‌വാങ് U9 Xtreme: 500 കിലോമീറ്റർ വേഗപരിധി മറികടന്ന് ഇലക്ട്രിക് കാർ      |      അമേരിക്കയിൽ നീലക്കടൽ; കോൺഗ്രസിന്റെ ഇരുസഭകളും പിടിച്ചെടുത്ത് ഡമോക്രാറ്റുകൾ, ട്രംപിന് കനത്ത തിരിച്ചടി.      |      ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      
X

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടകവസതി മാറുന്നു; താമസം ഇടപ്പഴഞ്ഞിയിലേക്ക്.

Flash / HOME / Kerala / Latest News November 9, 2026

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തലസ്ഥാനത്തെ വാടക വീട് മാറുന്നു. ബേക്കറി ജംഗ്ഷനിലെ നിലവിലെ വാടക വീട്ടിൽ നിന്ന് ഇടപ്പഴഞ്ഞിയിലുള്ള വീട്ടിലേക്കാണ് താമസം മാറ്റുന്നത്. ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ വൈകുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനത്തിലേക്ക് കടന്നത്.

കഴിഞ്ഞ ഒക്ടോബർ 17-നാണ് കന്റോൺമെന്റ് ഹൗസിൽ അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ കെട്ടിടത്തിന്റെ പല ഭാഗങ്ങൾക്കും ഗുരുതരമായി കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ കന്റോൺമെന്റ് ഹൗസ് സന്ദർശിക്കുകയും അറ്റകുറ്റപ്പണികൾ വേഗത്തിൽ തീർക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

മന്ത്രി തന്നെ തന്റെ സന്ദർശന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. എന്നിരുന്നാലും പണികൾ പൂർണ്ണമായും തീരാൻ ഇനിയും സമയമെടുക്കുമെന്നതിനാലാണ് പ്രതിപക്ഷ നേതാവ് താമസം ഇടപ്പഴഞ്ഞിയിലേക്ക് മാറ്റുന്നത്.

Tags: , , ,