Mon Nov 02, 2026 7:40 pm
FLASH
സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      അമ്മത്തൊട്ടിലുകളിൽ കേരളപ്പിറവി: കേരവ്, പിറവ്      |      റഷ്യൻ യൂത്ത് ജ്യോഗ്രഫി ഒളിമ്പ്യാഡിൽ മലയാളി വിദ്യാർത്ഥികൾക്ക് വെങ്കല മെഡൽ തിളക്കം      |      ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; നിരക്കുകള്‍ കുറയും      |      “ഖുശ്പു”ഫസ്റ്റ് ലുക്കിൽതന്നെ തിളങ്ങി..      |      L368 അനൂപ് സത്യൻ -മോഹൻ ലാൽചിത്രംആരംഭിച്ചു.      |      കാത്തിരിപ്പിന് വിരാമം,ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന ‘രാശി’ പ്രേക്ഷകരിലേക്ക്,      |      അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സമഗ്ര ഇടപെടലിന് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം      |      നവംബർ മാസത്തെ പ്രധാന വിശേഷദിനങ്ങൾ      |      വെള്ളായണി കായൽ സംരക്ഷിക്കപ്പെടണം!      |      
X

അമ്മത്തൊട്ടിലുകളിൽ കേരളപ്പിറവി: കേരവ്, പിറവ്

Latest News / Flash / Kerala November 2, 2026

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു.

നവംബർ 01,
രാത്രി 8.46; തിരുവനന്തപുരം അമ്മത്തൊട്ടിലിന്റെ അലാറം ഉറക്കെ മുഴങ്ങി. ശബ്ദം കേട്ട് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപിയും ജീവനക്കാരും ഓടിയെത്തുമ്പോൾ, അമ്മത്തൊട്ടിലിൽ കരുതലിനായി കാത്ത് മൂന്ന് ദിവസം മാത്രം പ്രായമുള്ള ഒരു പൊന്നോമന. 2.10 കിലോ തൂക്കം. അമ്മമാർ കുഞ്ഞിനെ വാരിയെടുത്ത് ദത്തെടുക്കൽ കേന്ദ്രത്തിലേക്ക് മാറ്റി. തുടർ പരിചരണവും ആശുപത്രിലെത്തിച്ച് പ്രാഥമീക പരിശോധനകളും നടത്തി. പൂർണ്ണ ആരോഗ്യവാൻ.

ഒരു മണിക്കൂർ കഴിഞ്ഞ്, രാത്രി 9.44 ;400 കിലോമീറ്റർ അകലെ കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് കഴിഞ്ഞ ആഗസ്റ്റിൽ അത്യാധുനിക സാങ്കേതികവിദ്യയോടെ സ്ഥാപിച്ച അമ്മത്തൊട്ടിലിലും അലാറം മുഴങ്ങി. ഡ്യൂട്ടി ഡോക്ടറും ജീവനക്കാരും ഓടിയെത്തി. അവിടെയും കരുതലിന്റെ പുതിയ അതിഥിയായി ഒരു ആൺകുരുന്ന്. 10 ദിവസം പ്രായം, 3.58 കിലോഗ്രാം തൂക്കം, പൂർണ്ണ ആരോഗ്യവാൻ. കുഞ്ഞിനെ തുടർപരിചരണത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

കേരളപ്പിറവിയുടെ 70-ാം വാർഷിക ദിനത്തിലെ ഈ അപൂർവ്വ സമ്മാനത്തിന് ശിശുക്ഷേമ സമിതി ഹൃദയസ്പർശിയായ പേരുകൾ നൽകി.

തിരുവനന്തപുരത്ത് ലഭിച്ച കുരുന്നിന് കരുതലിന്റെ അടയാളമായി ‘കേരവ്’ എന്നും, കോഴിക്കോട്ടെ പുതിയ അതിഥിക്ക് പുനർജന്മത്തിന്റെ പിറവിയായി ‘പിറവ്’ എന്നും നാമകരണം ചെയ്തു.

കേരവ് + പിറവ് = കേരളപ്പിറവി.

ഈ രണ്ട് പേരുകളും ചേർന്ന് ഈ വൈകാരികമായ ദിനം ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പറഞ്ഞു.

2002-ൽ അമ്മത്തൊട്ടിൽ പദ്ധതി ആരംഭിച്ച ശേഷം ലഭിക്കുന്ന യഥാക്രമം 1006, 1007-ാമത്തെ കുരുന്നുകളാണ് കേരളപ്പിറവി ദിനത്തിലെ അതിഥികൾ. തിരുവനന്തപുരത്തെ 649-ാമത്തെ കുട്ടിയും കോഴിക്കോട്ടെ 14-ാമത്തെ കുരുന്നുമാണിത്. കോഴിക്കോട് ലഭിച്ച 14 പേരിൽ 8 പേരും പെൺകുട്ടികളാണ്.

ഇരുവരുടെയും ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ, അവകാശികളാരെങ്കിലുമുണ്ടെങ്കിൽ എത്രയും വേഗം സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

Tags: , ,