Fri Oct 16, 2026 7:45 pm
FLASH
എയ്ഡ്‌സ് വ്യാപനം: ജാഗ്രത കൈവിടരുത്      |      തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയും മാനസികാരോഗ്യവും: സംസ്ഥാന വനിതാ കമ്മീഷൻ സെമിനാർ ഒക്ടോബർ 17 ന്      |      മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ നിർദേശം      |      ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി      |      ശബരിമല, മാളികപ്പുറം മേൽശാന്തി ദേവനന്ദനും അനശ്വരയ്ക്കും നറുക്കെടുപ്പ് നിയോഗംപന്തളം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കാനുള്ള നിയോഗം പന്തളം കൊട്ടാരത്തിലെ ദേവനന്ദൻ അർജുനും അനശ്വര എം. രഞ്ജിത്തിനും      |      തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് തുറക്കും      |      ശബരിമല പൂങ്കാവനത്തിൽ ശുചിമുറി വിപ്ലവം; എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാക്കും, ശുചീകരണത്തിന് പ്രത്യേക കരാർ വിളിക്കും      |      കെഎസ്ആർടിസിക്ക് പുതിയ ബസ്;ഇക്കുറി നവ്യ ബേക്ക്‌സിന്റെ 40 ലക്ഷം      |      സിജെപിയുടെ തിരംഗ മാർച്ച്; ദില്ലിയിൽ അതീവ സുരക്ഷ, അതിർത്തികളിൽ ജാഗ്രത      |      കായികവിനോദവും ആരോഗ്യപൂർണ്ണമായ ജീവിതവും:മനസ്സിന്റെ സമാധാനത്തിലേക്കുള്ള വഴിവിളക്ക്      |      
X

തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയും മാനസികാരോഗ്യവും: സംസ്ഥാന വനിതാ കമ്മീഷൻ സെമിനാർ ഒക്ടോബർ 17 ന്

HOME / Flash / Kerala / Latest News October 16, 2026

സംസ്ഥാന വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ‘POSH ACT 2013 & സ്ത്രീകളുടെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ സംസ്ഥാനതല സെമിനാറും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ശനിയാഴ്ച (ഒക്ടോബർ 17 ) രാവിലെ 10 മുതൽ വൈകിട്ട് 4 വരെ തിരുവനന്തപുരം തൈക്കാട് ഗവ.റസ്റ്റ് ഹൗസ് മെയിൻ ഹാളിലാണ് പരിപാടി നടക്കുന്നത്. തൊഴിൽ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ സെമിനാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ അഡ്വ. പി. സതീദേവി ചടങ്ങിൽ അധ്യക്ഷത വഹിക്കും.

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും അന്തസ്സുള്ളതുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായുള്ള POSH Act 2013-ന്റെ നിയമപരമായ സംരക്ഷണം, പരാതി പരിഹാര സംവിധാനങ്ങൾ, സ്ത്രീകളുടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധം വളർത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം.

വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി ബീന വൈ.ബി സ്വാഗതം ആശംസിക്കും.
തൈക്കാട് വാർഡ് കൗൺസിലർ ജി. വേണുഗോപാൽ, കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം, വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞയിഷ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും
.

തുടർന്ന് പോഷ് ആക്ട് 2013 സംബന്ധിച്ച് നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ഐ.എം.ജി. ഫാക്കൽറ്റിയുമായ ഷിജി വി., സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ കേരള ഹൈക്കോടതി അഡ്വക്കേറ്റും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തിൽ എന്നിവർ ബോധവത്കരണ ക്ലാസ്സെടുക്കും.

Tags: , , , , ,