തിരുവനന്തപുരം: പുതിയ സ്നീക്കറുകളുടെയും വൈവിധ്യമാർന്ന സ്പോർട്സ് ഷൂകളുടെയും ശ്രേണിയിലൂടെ സ്റ്റൈലിൽ ശ്രദ്ധ പുലർത്തുന്ന തലമുറയുമായി സ്പാർക്സ് കൂടുതൽ ദൃഢമായ ബന്ധം സ്ഥാപിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഫുട്വെയർ ബ്രാൻഡുകളിലൊന്നായ സ്പാർക്സ്, ഈ സാംസ്കാരിക മാറ്റത്തെ തന്നെ തങ്ങളുടെ പുതിയ ബ്രാൻഡ് പ്ലാറ്റ്ഫോമായ ‘ഗ്രേറ്റസ്റ്റ് ഓഫ് ടുഡേ’ (ജി.ഒ.ടി.) ആക്കി മാറ്റുകയാണ്. സ്റ്റൈലിൽ ശ്രദ്ധ പുലർത്തുന്ന യുവ ഉപഭോക്താക്കൾക്കിടയിൽ ബ്രാൻഡിന്റെ പ്രസക്തി കൂടുതൽ ശക്തമാക്കാൻ ഉദ്ദേശിച്ചുള്ള ഈ ക്യാംപെയ്നിൽ തമന്നയും ലക്ഷ്യയുമാണ് ബ്രാൻഡ് അംബാസഡർമാർ.

