തിരുവനന്തപുരം: തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനമായ 30 കോടി രൂപ TL 360615 എന്ന ടിക്കറ്റ് നമ്പറിന് ലഭിച്ചു.
ഒന്നാം സമ്മാനത്തിന് പുറമെ ഒരുകോടി രൂപ വീതം 20 പേർക്ക് രണ്ടാം സമ്മാനവും 25 ലക്ഷം രൂപ വീതം 20 പേർക്ക് മൂന്നാം സമ്മാനവും ലഭിക്കും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 10 പേർക്കുമാണ്.
ആറാം സമ്മാനം 5,000 രൂപ വീതം 54,000 പേർക്കും ഏഴാം സമ്മാനം 2,000 രൂപ വീതം 81,000 പേർക്കും എട്ടാം സമ്മാനം 1,000 രൂപ വീതം 1,24,200 പേർക്കും ഒൻപതാം സമ്മാനം 500 രൂപ വീതം 2,75,400 പേർക്കും ലഭിക്കും. സമാശ്വാസ സമ്മാനമായി ഒൻപത് പേർക്ക് അഞ്ച് ലക്ഷം രൂപ വീതവും നൽകും.
ടിക്കറ്റൊന്നിന് 500 രൂപ നിരക്കിൽ അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും പൂർണമായും വിറ്റഴിഞ്ഞിരുന്നു. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ 10 സീരീസുകളിലായാണ് ടിക്കറ്റുകൾ പുറത്തിറക്കിയത്.



