Wed Oct 14, 2026 11:42 am
X

മത്സ്യത്തൊഴിലാളിയെ കാണാതായിട്ട് 11-ാം നാൾ; വീട്ടിലെത്തി മന്ത്രിമാർ

Kerala / Latest News August 10, 2026

തിരുവനന്തപുരത്ത്:വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട്ടിലെത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂറും. പതിനൊന്നാം ദിവസമാണ് മന്ത്രിമാർ വീട്ടിലെത്തിയത്.

ജോണിനെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുമെന്നും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടലിൽ മത്സ്യത്തൊഴിലാളികളെ കാണാതാകുന്ന സംഭവങ്ങളിൽ തിരച്ചിൽ നടത്തുന്നതിനുള്ള മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും മുന്നറിയിപ്പ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ അറിയിച്ചു.

Tags: , , , , , , , , ,