Wed Mar 25, 2026 4:08 pm
FLASH
X
booked.net

സോ​ണി​യ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ; ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

National / News March 25, 2026

ന്യൂഡൽഹി : കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത് എ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഡ​ൽ​ഹി​യി​ലെ ഗം​ഗ റാം ​ആ​ശു​പ​ത്രി​യി​ലാ​ണ് സോ​ണി​യ ഗാ​ന്ധി ചി​കി​ത്സ​യി​ലു​ള്ള​ത്.

രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ആ​ശു​പ​ത്രി​യി​ലു​ണ്ട്. സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​രോ​ഗ്യ​നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് സോ​ണി​യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ശ്വാ​സ​ത​ട​സ​വും ചു​മ​യും കാ​ര​ണ​മാ​യി​രു​ന്നു സോ​ണി​യ ഗാ​ന്ധി ജ​നു​വ​രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്.