Wed Mar 25, 2026 1:56 am
FLASH
X
booked.net

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്

Kerala / News March 24, 2026

26 മുതൽ അനിശ്ചിതക്കാല പണിമുടക്ക് നടത്തുമെന്ന് നഴ്സുമാരുടെ സംഘടനയായ യുഎൻഎ.മാനേജുമെൻ്റുകൾ ചർച്ചയ്ക്ക് തയ്യാറാവാത്തതിനെ തുടർന്നാണ് സമരം.ചൊവ്വാഴ്ച മുതൽ സൂചനപണിമുടക്ക്തുടങ്ങുമെന്നുംയുഎൻഎഅറിയിച്ചിട്ടുണ്ട്.ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് നഴ്സുമാർ വീണ്ടുംസമരത്തിനൊരുങ്ങുന്നത്.നഴ്സുമാരുടെ സമരം മുമ്പ് ആശുപത്രികളുടെ പ്രവർത്തനത്തെ തന്നെ ബാധിച്ചതോടെ ഹൈക്കോടതി ഇടപെട്ടാണ് മാനേജ്മെൻ്റും യുഎൻഎയും തമ്മിൽ ചർച്ച നടത്തുവാൻ അവസരം ഒരുക്കിയത്.എന്നാൽ ശമ്പള പരിഷ്ക്കരണം നടത്താൻ മാനേജ്മെൻ്റുകൾ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇപ്പോൾ നഴ്സുമാർ സമരം തുടരുവാൻ തീരുമാനിച്ചിരിക്കുന്നത്.