Mon Nov 09, 2026 5:18 pm
FLASH
ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടകവസതി മാറുന്നു; താമസം ഇടപ്പഴഞ്ഞിയിലേക്ക്.      |      ടയർ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടർന്നു പിടിച്ചു; 45 വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് ടൂറിസ്റ്റ് ബസ് പൂർണമായും കത്തി നശിച്ചു.      |      മൂന്നാറിൽ വൻ ഭൂമി കൈയേറ്റം ; ഒടുവിൽ ഹൈക്കോടതി നേരിട്ട് രംഗത്ത്!      |      ഗ്യാനേഷ് കുമാറിനെ പൂട്ടാൻ വിഡി സതീശൻ സർക്കാർ 2 കോടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം!      |      യാങ്‌വാങ് U9 Xtreme: 500 കിലോമീറ്റർ വേഗപരിധി മറികടന്ന് ഇലക്ട്രിക് കാർ      |      അമേരിക്കയിൽ നീലക്കടൽ; കോൺഗ്രസിന്റെ ഇരുസഭകളും പിടിച്ചെടുത്ത് ഡമോക്രാറ്റുകൾ, ട്രംപിന് കനത്ത തിരിച്ചടി.      |      ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      
X

ഉത്സവത്തിനായി ശബരിമല നട തുറന്നു ആറാട്ട് ഏപ്രിൽ ഒന്നിന്

HOME / Kerala March 23, 2026

ശബരിമല : ഉത്സവത്തിനായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചുമണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി പ്രശാന്ത്. ഇ.ഡി നട തുറന്ന് ദീപം തെളിയിച്ചു. നാളെ( മാർച്ച് 23) കൊടിയേറ്റോടെ ഉത്സവത്തിന് ആചാരപരമായി തുടക്കമാകും. പകൽ 11:30 നും 12നും ഇടയിലുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്Oര് മഹേഷ് മോഹനര് കൊടിയേറ്റ് ചടങ്ങ് നിർവഹിക്കും. മാർച്ച് 23 മുതൽ 31 വരെ ഉച്ച പൂജയ്ക്ക് ശേഷം നടക്കുന്ന ഉത്സവ ബലിയും അത്താഴ പൂജയ്ക്ക് ശേഷം നടക്കുന്ന ശ്രീഭൂതബലിയുമാണ് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകൾ. കൊടിയേറ്റ് ദിവസം രാവിലെ 9 മണി വരെയും ബാക്കിയുള്ള ഉത്സവ ദിവസങ്ങൽ രാവിലെ 7 മണിവരെയും മാത്രമേ നെയ്യഭിഷേകം ഉണ്ടായിരിക്കുള്ളൂ. ആറാട്ട് ദിനത്തിൽ നെയ്യഭിഷേകം ഉണ്ടായിരിക്കില്ല. മാർച്ച് 31നാണ് പള്ളിവേട്ട. ഏപ്രിൽ ഒന്നിന് ഭഗവാന് പമ്പയിൽ ആറാട്ട്. ഏപ്രിൽ ഒന്നിന് രാവിലെ 9 മണിക്ക് സന്നിധാനത്ത് നിന്ന് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് പുറപ്പെടും. ആറാട്ടിനു ശേഷം സന്നിധാനത്ത് തിരിച്ചെത്തി കൊടിയിറക്കുന്നതോടെ ഉത്സവത്തിന് സമാപനമാകും .ഏപ്രിൽ ഒന്നിന് രാത്രി 10 മണിക്ക് നട അടയ്ക്കും.