Sun Mar 22, 2026 8:53 am
FLASH
X
booked.net

ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് വയനാട് സമിതി രൂപീകരണത്തിന് തുടക്കമായി

Kerala / News March 21, 2026

വയനാട് : കടൽമാട് ഇരുട്ടറക്കൊല്ലി ശ്രീ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ മേലെ കാവ് ചാമുണ്ഡേശ്വരീ ബാലാലയ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ മോഹൻ കുമാർ, ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ആയ ജി. എൻ. സത്യ നാരായണ (കർണാടക) രാജേഷ് കെ.ആർ എന്നിവർ ക്ഷേത്ര സന്ദർശനം നടത്തി. ഹരിവരാസനം ട്രസ്റ്റിൻ്റെ ഉത്ഭവം, പ്രവർത്തന മേഖല, കർമ്മ പരിപാടികൾ എന്നിവയെ കുറിച്ച് സംസാരിക്കുകയും, ശ്രീ അയ്യപ്പൻ കാവ് ക്ഷേത്ര സമിതിയുമായി ബന്ധപ്പെട്ട് ഒരു യൂണിറ്റ് വയനാട്ടിൽ തുടക്കം കുറിക്കുവാനും യോഗത്തിൽ തീരുമാനിച്ചു.

പ്രസ്തുത പരിപാടിയിൽ ക്ഷേത്രം തന്ത്രി ശ്രീ പാതിരിശ്ശേരി ഇല്ലം ശ്രീകുമാരൻ നമ്പൂതിരിപ്പാട്, മേലെ കാവ് ക്ഷേത്രം നിർമ്മാണ കമ്മറ്റി രക്ഷാധികാരി കോഴിക്കോട് കക്കോടി സ്വദേശിനി ശ്രീമതി ബിന്ദു അമ്മ എന്നിവർ പങ്കെടുത്തു. യോഗത്തിന് ഇരുട്ടറക്കൊല്ലി മേലെ കാവ് ക്ഷേത്ര നിർമ്മാണ കമ്മറ്റി പ്രസിഡൻ്റ് കുട്ടൻ കെ നായർ സ്വാഗതവും, സുധാകരൻ കൃതഞ്ജതയും,അയ്യപ്പൻ കാവ് ക്ഷേത്ര സമിതി പ്രസിഡൻ്റ് ബിജു എം സി നന്ദിയും അറിയിച്ചു. ബിന്ദു അമ്മയ്ക്ക് ട്രസ്റ്റ് അംഗങ്ങൾ ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ബ്രോഷർ കൈമാറി. വനിതകൾ ഉൾപ്പെടെ ആയിരത്തോളം പേർ പങ്കെടുത്ത ചടങ്ങിൽ അന്നദാനവും നടന്നു.

[ഹരിവരാസനം ചാരിറ്റബിൾ ട്രസ്റ്റ് Mob:- 6282434796]