വെള്ളറട : നിയന്ത്രണംവിട്ട താര്‍ ജീപ്പ് കുഴിയില്‍ പതിച്ച് യാത്രികരായ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 10മണിക്ക് കുട്ടപ്പന മൂടിന് സമീപം നുള്ളിയോടില്‍ വച്ചായിരുന്നു അപകടം. കുടപ്പന മൂട്ടില്‍ നിന്നും നെടുമങ്ങാടിലേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു 25 അടി താഴ്ചയിലുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. മലയോര ഹൈവേ റോഡാണങ്കിലും അപകടാവസ്തയിലുള്ള ഭാഗങ്ങളില്‍ സുരക്ഷാവേലി സ്താപിക്കാത്തതാണ് അപകടകാരണം. വാഹനത്തില്‍ ഉണ്ടായിരുന്ന മുഹമ്മദ് (11 ) സിയാന്‍ (12) സുഹൈന്‍ (14) മുഹമ്മദ് ഷാഫി (22)റിയാസ് (25) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.5 പേരെയും കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടുകയാണ്.കാര്‍ 25 അടി താഴ്ചയില്‍ കുഴിയില്‍ വീടിന് സമീപം നില്‍ക്കുകയായിരുന്ന മരത്തിലിടിച്ച് റോഡിനും മരത്തിനും ഇടയില്‍ പെട്ട് ഞെരുങ്ങി നില്‍ക്കുകയായിരുന്നു. വളരെ പണിപ്പെട്ടാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരെ നാട്ടുകാര്‍ പുറത്തെടുത്തത്. വേഗത്തില്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി 5 പേരെയും കാരക്കോണം ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.




