Wed Aug 05, 2026 1:49 am
FLASH
X

സി ആർ മഹേഷ് നിർദ്ദേശ പത്രിക സമർപ്പിച്ചു

HOME March 20, 2026

കരുനാഗപ്പള്ളി : നിയോജകമണ്ഡലത്തിലെ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി സി ആർ മഹേഷ് ഉപ വ ണാധികാരി കൂടിയായ തഹസിൽദാർ സുജാത ദേവി മുൻപാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. മൂന്ന് സെറ്റ് പത്രികകളാണ്  സമർപ്പിച്ചത്.യു ഡി എഫ് ജില്ലാ ചെയർമാൻ കെ സി രാജൻ, ഐക്യ ജനാധിപത്യ മുന്നണി നേതാക്കളായ കെ ജി രവി എം അൻസാർ, വാഴേത്ത് ഇസ്മായിൽ, തൊടിയൂർ താഹ താഷ്കന്റ്കാട്ടിശ്ശേരി, മഠത്തിനേത്ത് വിജയൻ, എംഎസ് ഷൌക്കത്ത്, പി രാജു, കുറ്റിയിൽ നാസർ എല്ലയ്യത്ത് ചന്ദ്രൻ,എൽ കെ ശ്രീദേവി, ബിന്ദു ജയൻ ചിറ്റുമല നാസർ അഡ്വക്കറ്റ് കെ എ ജവാദ്, ബി എസ് വിനോദ്നഗരസഭാ ചെയർമാൻ പി സോമരാജൻ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻമാരായ എൻ കൃഷ്ണകുമാർശ്രീകല ബിജു, പി ഡി അരുൺരാജ്, നജീബ് മണ്ണേൽ  വരുൺ ആലപ്പാട് തുടങ്ങിയ നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു.