Mon Aug 04, 2025 4:37 pm
FLASH
X
booked.net

തോടുനിറഞ്ഞ് കവിഞ്ഞു റോഡ് വെള്ളത്തിലായി, കാർ തോട്ടിലേക്ക് മറിഞ്ഞു.

Kerala / News August 4, 2025

കോതമംഗലം: ഊന്നുകൽ തേങ്കോടിൽ കനത്തമഴയിൽ വെള്ളത്തിൽ മുങ്ങിയ റോഡിലൂടെ സഞ്ചരിച്ച കാർ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. കു ഞ്ഞടക്കം യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഊന്നുകൽ-തെങ്കോട് റോഡിൽ ഞായറാഴ്ച രാത്രി 8.30-ഓടെയാണ് സംഭവം. പാലക്കാട് വടക്കുംതറ സ്വദേശി ചോണയിൽ ആഷിഖും ഭാര്യയും കുഞ്ഞും സഞ്ചരിച്ച കാറാണ്അ പകടത്തിൽപ്പെട്ടത്.ബന്ധുവീട്ടിൽപോയി മടങ്ങും വഴിയാണ് അപകടം. റോഡിലെ അരപ്പൊക്കം വെള്ളത്തിലൂടെ കാർ ഓടിച്ചുപോകുകയായിരു ന്നു. കനത്തമഴയും റോഡുനിറഞ്ഞ് വെള്ളവും കാരണം ദിശ തെറ്റി കാറിന്റെ പിൻവശം കനാ ലിലേക്ക് ചരിഞ്ഞു.പെട്ടെന്ന് ഡോർ തുറന്ന് കുട്ടിയെ എടുത്ത് രണ്ടുപേരും പുറത്തേക്ക് ചാടിയിറങ്ങിയതുകൊണ്ട് രക്ഷപ്പെട്ടു. കാറിനുള്ളിലേ ക്ക് വെള്ളം കയറി തോട്ടിലേക്ക് മറിയാവുന്ന അവസ്ഥയിലായിരുന്നു. സംഭവം അറിഞ്ഞ് ഓടി ക്കൂടിയ നാട്ടുകാർ അറിയിച്ചതനുസരിച്ച്  പോലീസും അഗ്നി രക്ഷാസേനയും എത്തി ക്രെയിൻ സഹായത്തോടെ കാർ ഉയർത്തി മാറ്റി.