മൂന്നാറിലെ സർക്കാർ ഭൂമി കൈയേറ്റങ്ങളും വ്യാജ പട്ടയങ്ങളും ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങളും അവസാനിക്കുമോ? വർഷങ്ങളായി പരിഹാരമില്ലാതെ തുടരുന്ന ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങളിൽ കേരള ഹൈക്കോടതി നിർണായക ഇടപെടൽ നടത്തിയിരിക്കുകയാണ്. മൂന്നാർ, വാഗമൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഭൂമി കൈയേറ്റങ്ങളും പട്ടയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിശോധിക്കാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനാണ് ഹൈക്കോടതിയുടെ തീരുമാനം. അഞ്ചംഗ പ്രത്യേക സംഘത്തിന് ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കാനും സംരക്ഷിക്കാനും വ്യക്തമായ Standard Operating Procedure (SOP) തയ്യാറാക്കാനുള്ള ചുമതലയും നൽകിയിട്ടുണ്ട്. ഡിസംബർ 10-നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. 2003 മുതൽ വിവിധ സമിതികൾ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടും ഭൂമി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാകാത്തതെന്തുകൊണ്ട്? സർക്കാർ ഭൂമി കൈയേറ്റങ്ങൾ തടയാൻ സംവിധാനങ്ങളുണ്ടായിട്ടും നടപടികൾ വൈകുന്നതെന്തുകൊണ്ട്? വ്യാജ പട്ടയങ്ങളുണ്ടെങ്കിൽ അവ കണ്ടെത്താൻ പുതിയ ടാസ്‌ക് ഫോഴ്സിന് കഴിയുമോ? നിയമപരമായി ഭൂമി കൈവശം വച്ചിരിക്കുന്ന സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ കഴിയുമോ? മൂന്നാറിലെ ഭൂമി പ്രശ്നങ്ങളുടെ പിന്നാമ്പുറവും ഹൈക്കോടതിയുടെ നിർണായക ഉത്തരവിന്റെ വിശദാംശങ്ങളും ഈ വീഡിയോയിൽ പരിശോധിക്കുന്നു. *വാർത്തകൾക്കും വിശകലനങ്ങൾക്കും Express Vartha / Adayalam Online സബ്സ്ക്രൈബ് ചെയ്യുക.*



