Thu Nov 05, 2026 2:05 pm
FLASH
വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      അമ്മത്തൊട്ടിലുകളിൽ കേരളപ്പിറവി: കേരവ്, പിറവ്      |      
X

വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.

Kerala / Flash / HOME / Latest News November 5, 2026

തിരുവനന്തപുരം : വെള്ളായണി കായലിനോട് ചേർന്ന കടവിൻമൂലയിൽ വികസനം തേടുന്ന വെള്ളായണി എന്ന വിഷയത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരെ പങ്കെടുപ്പിച്ചു എക്സ്പ്രസ്സ്‌ വാർത്ത നടത്തിയ സംവാദം ജനപങ്കാളിത്തത്താൽ പുതിയൊരു കാൽവെപ്പിന് തുടക്കം കുറിച്ചു.മുൻ എം ൽ എ, വാർഡ് മെമ്പർ പരിസ്ഥിതിക പ്രവർത്തകർ, കർഷകർ, ഭൂവുടമകൾ,ഈ കായലോരാത്ത് ജനിച്ചു വളർന്ന പ്രദേശവാസികൾ ഉൾപ്പെടെ രാഷ്ട്രീയ ഭേദമന്യേ വെള്ളായണിയുടെ വികസനത്തിനായി ഒത്തുചേർന്നു.എക്സ്പ്രസ്സ്‌ വാർത്തയുടെ മാനേജിംഗ് ഡയറക്ടർ രാജേഷ് കെ ആർ, ചീഫ് എഡിറ്റർ അനീഷ് തകടിയിൽ എന്നിവരുടെ നേതൃത്വത്തിൽ സംവാദം വാദങ്ങളും പ്രതിവാദങ്ങളുമായി വെള്ളായണി കായൽ തീരം ജനസമൃദ്ധമായി. വരും ദിവസങ്ങൾ കൂടുതൽ അധികാരികതയോടെ സംവാദം തുടരുകയും അധികാരികളിലേക്ക് വിവരങ്ങളും നിർദ്ദേശങ്ങളും കൈമാറി വെള്ളായണിയുടെ വികസനത്തിന്,ഉയർത്തെഴുന്നേലപ്പിന് എക്സ്പ്രസ്സ്‌ വാർത്തയുടെ പൂർണ്ണ പിന്തുണ ആ വേദിയിൽ വെച്ചുതന്നെ ജനങ്ങൾക്ക് ഉറപ്പുനൽകി.