Fri Oct 16, 2026 7:45 pm
FLASH
എയ്ഡ്‌സ് വ്യാപനം: ജാഗ്രത കൈവിടരുത്      |      തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയും മാനസികാരോഗ്യവും: സംസ്ഥാന വനിതാ കമ്മീഷൻ സെമിനാർ ഒക്ടോബർ 17 ന്      |      മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ നിർദേശം      |      ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി      |      ശബരിമല, മാളികപ്പുറം മേൽശാന്തി ദേവനന്ദനും അനശ്വരയ്ക്കും നറുക്കെടുപ്പ് നിയോഗംപന്തളം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കാനുള്ള നിയോഗം പന്തളം കൊട്ടാരത്തിലെ ദേവനന്ദൻ അർജുനും അനശ്വര എം. രഞ്ജിത്തിനും      |      തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് തുറക്കും      |      ശബരിമല പൂങ്കാവനത്തിൽ ശുചിമുറി വിപ്ലവം; എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാക്കും, ശുചീകരണത്തിന് പ്രത്യേക കരാർ വിളിക്കും      |      കെഎസ്ആർടിസിക്ക് പുതിയ ബസ്;ഇക്കുറി നവ്യ ബേക്ക്‌സിന്റെ 40 ലക്ഷം      |      സിജെപിയുടെ തിരംഗ മാർച്ച്; ദില്ലിയിൽ അതീവ സുരക്ഷ, അതിർത്തികളിൽ ജാഗ്രത      |      കായികവിനോദവും ആരോഗ്യപൂർണ്ണമായ ജീവിതവും:മനസ്സിന്റെ സമാധാനത്തിലേക്കുള്ള വഴിവിളക്ക്      |      
X

മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ നിർദേശം

HOME / Flash / Kerala / Latest News October 16, 2026

മഴ ശക്തമാകുന്ന സാഹചര്യത്തില്‍ എലിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളും കൊതുകുജന്യ രോഗങ്ങളും വ്യാപിക്കുന്നത് തടയാന്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നിർദേശം. മഴക്കാല രോഗങ്ങള്‍ തടയുന്നതിന് വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും ഉറപ്പാക്കണം. പകര്‍ച്ചവ്യാധികളുടെ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാന്‍ പൊതുജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.

എലിപ്പനി:മുന്‍കരുതലുകള്‍

മഴവെള്ളക്കെട്ടുകളിലും മലിനജലത്തിലും ഇറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ എലിപ്പനി പ്രതിരോധത്തിനായി ഡോക്‌സിസൈക്ലിന്‍ ഗുളിക ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം കഴിക്കണം. എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഈ ഗുളിക സൗജന്യമായി ലഭ്യമാണ്.

വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍, കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, പ്ലംബര്‍മാര്‍, പെയിന്റര്‍മാര്‍, കെട്ടിടനിര്‍മാണ തൊഴിലാളികള്‍, മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവര്‍, മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ എന്നിവര്‍ക്ക് എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മലിനജലവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ നിര്‍ബന്ധമായും കൈയുറകളും കാലുറകളും ധരിക്കണം.

ശരീരത്തില്‍ മുറിവുകളുള്ളപ്പോള്‍ മലിനജലത്തില്‍ ഇറങ്ങുന്നതും മണ്ണില്‍ ജോലി ചെയ്യുന്നതും ഒഴിവാക്കണം. മലിനജലത്തിലൂടെ നടക്കേണ്ടിവന്നാല്‍ എത്രയും വേഗം കാലുകള്‍ സോപ്പും ശുദ്ധജലവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം.

ലക്ഷണങ്ങള്‍

കഠിനമായ പനി, തലവേദന, പേശിവേദന; പ്രത്യേകിച്ച് കാല്‍വണ്ണയിലെ വേദന, വയറുവേദന, ഛര്‍ദ്ദി, കണ്ണില്‍ ചുവപ്പ്, മഞ്ഞപ്പിത്തം തുടങ്ങിയവ എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടണം. സ്വയം ചികിത്സ ഒഴിവാക്കണം.

കൊതുകുജന്യ രോഗങ്ങള്‍ തടയാന്‍ ഡ്രൈഡേ ആചരിക്കണം

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളം കെട്ടി നിന്ന് ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, സിക തുടങ്ങിയ രോഗങ്ങള്‍ പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകാൻ സാധ്യതയുണ്ട്. അതിനാല്‍ കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങള്‍ കണ്ടെത്തി നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. ഇതിന്റെ ഭാഗമായി എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ചകളില്‍ തൊഴിലിടങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഡ്രൈഡേ ആചരിക്കണം.

വീട്ടിനകത്തും പുറത്തും കൊതുക് മുട്ടയിട്ട് പെരുകാന്‍ ഉള്ള സാഹചര്യങ്ങള്‍ നിരവധിയാണ്.ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിയുടെ അടിയില്‍വച്ചിരിക്കുന്ന പാത്രങ്ങള്‍, ഉപയോഗിക്കാത്തക്ലോസറ്റ്, വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പാത്രങ്ങള്‍, ടാങ്കുകള്‍, ചിരട്ടകള്‍, ഉപയോഗശൂന്യമായ വസ്തുക്കള്‍, മറ്റ് പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ കൊതുകിന്റെ കൂത്താടികള്‍ വളരുന്നില്ലെന്ന് ഉറപ്പാക്കണം.

Tags: , , ,