Fri Oct 16, 2026 7:46 pm
FLASH
എയ്ഡ്‌സ് വ്യാപനം: ജാഗ്രത കൈവിടരുത്      |      തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷയും മാനസികാരോഗ്യവും: സംസ്ഥാന വനിതാ കമ്മീഷൻ സെമിനാർ ഒക്ടോബർ 17 ന്      |      മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാൻ നിർദേശം      |      ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി      |      ശബരിമല, മാളികപ്പുറം മേൽശാന്തി ദേവനന്ദനും അനശ്വരയ്ക്കും നറുക്കെടുപ്പ് നിയോഗംപന്തളം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കാനുള്ള നിയോഗം പന്തളം കൊട്ടാരത്തിലെ ദേവനന്ദൻ അർജുനും അനശ്വര എം. രഞ്ജിത്തിനും      |      തുലാമാസ പൂജകൾക്കായി ശബരിമല നട ഒക്ടോബർ 17 ന് തുറക്കും      |      ശബരിമല പൂങ്കാവനത്തിൽ ശുചിമുറി വിപ്ലവം; എല്ലാ ശുചിമുറികളും കുളിമുറികളും സൗജന്യമാക്കും, ശുചീകരണത്തിന് പ്രത്യേക കരാർ വിളിക്കും      |      കെഎസ്ആർടിസിക്ക് പുതിയ ബസ്;ഇക്കുറി നവ്യ ബേക്ക്‌സിന്റെ 40 ലക്ഷം      |      സിജെപിയുടെ തിരംഗ മാർച്ച്; ദില്ലിയിൽ അതീവ സുരക്ഷ, അതിർത്തികളിൽ ജാഗ്രത      |      കായികവിനോദവും ആരോഗ്യപൂർണ്ണമായ ജീവിതവും:മനസ്സിന്റെ സമാധാനത്തിലേക്കുള്ള വഴിവിളക്ക്      |      
X

ശബരിമല, മാളികപ്പുറം മേൽശാന്തി ദേവനന്ദനും അനശ്വരയ്ക്കും നറുക്കെടുപ്പ് നിയോഗംപന്തളം: ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കാനുള്ള നിയോഗം പന്തളം കൊട്ടാരത്തിലെ ദേവനന്ദൻ അർജുനും അനശ്വര എം. രഞ്ജിത്തിനും

Latest News / Flash / Kerala October 16, 2026

നാളെ ഉച്ചയോടെ തിരുവാഭരണ മാളികയ്ക്കു മുന്നിൽ കെട്ടുനിറച്ച് കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾക്കും രക്ഷിതാക്കൾക്കുമൊപ്പം ഇവർ ശബരിമലയിലേക്ക് തിരിക്കും.പന്തളം കൊട്ടാരം വലിയതമ്പുരാൻ തിരുവോണംനാൾ രാമവർമ്മ രാജയും കൊട്ടാരം നിർവാഹകസംഘം ഭാരവാഹികളും ചേർന്നാണ് കുട്ടികളെ തിരഞ്ഞെടുത്തത്.

18ന് രാവിലെയാണ് സന്നിധാനത്ത് നറുക്കെടുപ്പ്,. ശബരിമല മേൽശാന്തിയെ ദേവനന്ദനും മാളികപ്പുറം മേൽശാന്തിയെ അനശ്വരയും നറുക്കെടുക്കും. പന്തളം നാലുകെട്ട് കൊട്ടാരത്തിൽ വി. അർജുന്റെയും കോട്ടയം കാരാപ്പുഴ ഇളയകോവിലകത്ത് ശർമ്മദ ആർ. വർമ്മയുടെയും മകനാണ് ദേവനന്ദൻ. തൃപ്പൂണിത്തുറ എസ്.എൻ.വി.പി. സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. തൃപ്പൂണിത്തുറ ലക്ഷ്മിവിലാസം പാലസ് നമ്പർ 46ൽ രഞ്ജിത്ത് രാജന്റെയും പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ മുൻ രാജപ്രതിനിധി പരേതനായ ആർ. കേരളവർമ്മ രാജയുടെ മകൾ മൈഥിലിരാജയുടെയും മകളാണ് അനശ്വര എം. രഞ്ജിത്ത്. ഭവൻസ് വിദ്യാമന്ദിറിൽ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

Tags: , ,