Fri Oct 16, 2026 1:17 am
FLASH
സംസ്കാര സാഹിതി നാടകോത്സവ പുരസ്കാര വിതരണം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു      |      ജാതിവിവേചനങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം : മന്ത്രി കെ.എ. തുളസി      |      കിഫ്ബി ഭൂമി ഏറ്റെടുക്കലിലും ക്രമക്കേടെന്ന് വിദഗ്ധ സമിതി; സമഗ്ര പരിശോധന വേണം      |      സൗദിക്കെതിരെ ആക്രമണം ശക്തമാക്കുമെന്ന് ഹൂതികൾ; വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ലക്ഷ്യം      |      എംഡിഎംഎയുമായി സമൂഹമാധ്യമ ഇൻഫ്ലുവൻസർ അടക്കം നാലു പേർ പോലീസ് പിടിയിൽ.      |      മരുന്നില്ലാത്ത ആശുപത്രികൾ; ആരാണ് ഉത്തരവാദി?      |      കണ്ണീരുകുടിപ്പിക്കുന്ന ജാമ്യവ്യവസ്ഥകൾ.      |      വികസനം, പക്ഷേ എന്ത് വിലയ്ക്ക്?      |      മാധ്യമങ്ങളോട് മുഖം തിരിക്കുന്ന പ്രധാനമന്ത്രി      |      വയോജനങ്ങൾക്ക് കരുതലിന്റെ നിയമം      |      
X

സൗദിക്കെതിരെ ആക്രമണം ശക്തമാക്കുമെന്ന് ഹൂതികൾ; വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ലക്ഷ്യം

GLOBAL / Flash / HOME / Latest News / National October 15, 2026

റിയാദ്: സൗദി അറേബ്യക്കെതിരെ ആക്രമണം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നൽകി ഹൂതി വിമതർ. രാജ്യത്തെ വിമാനത്താവളങ്ങൾക്കും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും നേരെ ആക്രമണം കടുപ്പിക്കുമെന്നാണ് പ്രഖ്യാപനം. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും എണ്ണശുദ്ധീകരണ ശാലയ്ക്കും നേരെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ്.

ധഹ്റാനിലെ സൗദി അരാംകോ ആസ്ഥാനത്തെ പ്രധാന കെട്ടിടത്തിനും ആക്രമണത്തിൽ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സി.ഇ.ഒ അമീൻ നാസറിന്റെ ഓഫീസ് സ്ഥിതിചെയ്യുന്ന മുകളിലത്തെ മൂന്ന് നിലകൾക്ക് കേടുപാടുകൾ സംഭവിച്ചു. മേൽക്കൂരയും വാതിലുകളും തകർന്നതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട്. ചെറിയ തീപിടിത്തമുണ്ടായെങ്കിലും ജീവനക്കാർക്ക് പരിക്കേറ്റിട്ടില്ലെന്നാണ് സൗദി ഊർജ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം.

കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഗൾഫ് മേഖലയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനു പിന്നാലെയാണ് സൗദിയെ ലക്ഷ്യമിട്ടുള്ള ഹൂതി ആക്രമണങ്ങൾ വീണ്ടും ശക്തമായത്.

ആക്രമണങ്ങൾ തുടരാനുള്ള സാധ്യത ആഗോള എണ്ണവിപണിയിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾക്കും ഗതാഗത സംവിധാനങ്ങൾക്കും നേരെയുണ്ടാകുന്ന ഭീഷണി രാജ്യാന്തര എണ്ണവിതരണത്തെ ബാധിക്കുമോയെന്ന ആശങ്കയും ശക്തമാണ്.