Thu Oct 15, 2026 8:22 pm
FLASH
സംസ്കാര സാഹിതി നാടകോത്സവ പുരസ്കാര വിതരണം മുഖ്യമന്ത്രി വി. ഡി. സതീശൻ നിർവഹിച്ചു      |      ജാതിവിവേചനങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം : മന്ത്രി കെ.എ. തുളസി      |      കിഫ്ബി ഭൂമി ഏറ്റെടുക്കലിലും ക്രമക്കേടെന്ന് വിദഗ്ധ സമിതി; സമഗ്ര പരിശോധന വേണം      |      സൗദിക്കെതിരെ ആക്രമണം ശക്തമാക്കുമെന്ന് ഹൂതികൾ; വിമാനത്താവളങ്ങളും എണ്ണ കേന്ദ്രങ്ങളും ലക്ഷ്യം      |      എംഡിഎംഎയുമായി സമൂഹമാധ്യമ ഇൻഫ്ലുവൻസർ അടക്കം നാലു പേർ പോലീസ് പിടിയിൽ.      |      മരുന്നില്ലാത്ത ആശുപത്രികൾ; ആരാണ് ഉത്തരവാദി?      |      കണ്ണീരുകുടിപ്പിക്കുന്ന ജാമ്യവ്യവസ്ഥകൾ.      |      വികസനം, പക്ഷേ എന്ത് വിലയ്ക്ക്?      |      മാധ്യമങ്ങളോട് മുഖം തിരിക്കുന്ന പ്രധാനമന്ത്രി      |      വയോജനങ്ങൾക്ക് കരുതലിന്റെ നിയമം      |      
X

എംഡിഎംഎയുമായി സമൂഹമാധ്യമ ഇൻഫ്ലുവൻസർ അടക്കം നാലു പേർ പോലീസ് പിടിയിൽ.

Kerala / Flash / Latest News October 15, 2026

മലപ്പുറം : വേങ്ങര മങ്കട പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തി വന്ന സമൂഹമാധ്യമ ഇൻഫ്ലുവൻസർ അടക്കം നാലുപേരാണ് പോലീസ് പിടിയിലായത്.


മലപ്പുറം ഹാജിയാർ പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി തോണ്ടിപുലാൻ വീട്ടിൽ ടി.പി.ഷബീർ (24), വേങ്ങര കൂരിയാട് കുന്നത്തീരി വീട് സജാദ് (21),കൂട്ടിലങ്ങാടി കൂട്ടപ്പിലാൻ വീട് (സമൂഹമാധ്യമ ഇൻഫ്ലുവൻസർ)മിനു ജാസ്മിൻ (23) എന്നിവരാണ് പിടിയിലായത് .


മലപ്പുറം കിഴക്കെത്തല – വേങ്ങര റോഡിൽ അക്ഷയ സെന്ററിനു മുൻപിൽ വച്ച്, മലപ്പുറം പൊലീസും ഡാൻസാഫ് (DANSAF) ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ സഞ്ചരിച്ച കാറും പ്രതികളും പിടിയിലായത്.

പ്രതികളിൽ നിന്നും 10.5 ഗ്രാം എംഡിഎംഎ, ലഹരി ഉപയോഗിക്കുന്നതിനുള്ള സിറിഞ്ചുകൾ, തൂക്കിവിൽപനയ്ക്കുള്ള ഡിജിറ്റൽ ത്രാസ്, സിപ്‌ലോക്ക് കവറുകൾ, ലഹരി വിൽപനയിലൂടെ ലഭിച്ച പണം എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മലപ്പുറം ഡിവൈഎസ്പി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ ബി. ഷാജിമോൻ മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ബി. ഷാജിമോൻ,സനിൽ മലപ്പുറം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സനിൽ,എഎസ്ഐ സുഷമ,ബി.എൻ. അബ്ദുല്ല, ബാബു ബാലകൃഷ്ണൻ, ആഷിഖ് എന്നീ പോലീസ് ഉദ്യോഗസ്ഥരും,ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് (DANSAF) സേനാംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ,രഞ്ജിത്ത് രാജേന്ദ്രൻ,പി. മുഹമ്മദ്‌ സലീം,കെ.കെ. ജസീർ,വി.പി. ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags: , , ,