നരേന്ദ്രമോദി അമിത് ഷാ കൂട്ടുകെട്ടിലൂടെ ഇന്ത്യയിൽ പ്രതിപക്ഷത്തെ പോലും നിഷ്പ്രഭരാക്കി മുന്നേറുന്ന ബിജെപിയെ പിടിച്ചു കിട്ടാൻ 18ട്ടടവും പയറ്റേണ്ടി വരുന്നു. മോദി പ്രഭാവം എന്ന മികച്ച മാർക്കറ്റിംഗ് തന്ത്രത്തിലൂടെ ലോക നേതാവ് എന്ന പുകഴ്ത്തുപാട്ടുകൾ വരെ ഇറങ്ങി. അവിടെയെല്ലാം നരേന്ദ്രമോദി എന്ന മികച്ച രാഷ്ട്രീയതന്ത്രജ്ഞന്റെ മികവിൽ മിക്ക സംസ്ഥാനങ്ങളിലും ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് ബിജെപി മുന്നേറുന്നത്. എന്നാൽ അങ്ങേയറ്റത്തുനിന്നും തേരോട്ടം തുടങ്ങി ഇങ്ങേയറ്റത്ത് ഒരു കൊച്ചു സംസ്ഥാനത്തിലെത്തുമ്പോൾ കിതക്കുന്ന ബിജെപിയെയാണ് കാണാനാവുന്നത്.
അടവുകൾ പലതും പയറ്റിയ തലമുതിർന്ന നേതാക്കൾക്ക് തോറ്റു പിന്മാറേണ്ടി വന്നു. കേരള ഘടകത്തിൽ പല ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും പുറകോട്ടില്ലെന്ന ഉറച്ച തീരുമാനത്തിൽ പലതും സഹിച്ച് കേരളത്തിൽ ബിജെപിയുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. എന്നാൽ ഇന്നത്തെ കേരള രാഷ്ട്രീയത്തിൽ ബിജെപി എന്ന രാഷ്ട്രീയ പാർട്ടി രണ്ടുപേരിൽ ഒതുങ്ങുന്നതായാണ് കാണാൻ സാധിക്കുന്നത്. ബിജെപി കേന്ദ്ര നേതൃത്വം കേരളത്തെ ഒഴിവാക്കിയതാണ്,, ഇനിയഥവാ കിട്ടുന്നതെല്ലാം ബോണസ് മാത്രം.
അവിടെയാണ് കേന്ദ്രം രാജീവ് ചന്ദ്രശേഖർ എന്ന മികച്ച ബിസിനസുകാരനെ കേരളത്തിലേക്ക് ആർഭാട പൂർവ്വം ഇറക്കിവിട്ടത്. മറ്റൊരാൾ തലസ്ഥാനത്തിന്റെ രാഷ്ട്രീയ തലവര മാറ്റിമറിച്ച വി വി രാജേഷിന്റെ ഉദയം. ഇന്നത്തെ കേരള ബിജെപി എന്നത് രാജീവ് ചന്ദ്രശേഖറിലേയ്ക്കും വി വി രാജേഷിലേയ്ക്കും ഒതുങ്ങുന്ന കാഴ്ച എങ്ങനെ സംഭവിച്ചു.



