Wed Aug 05, 2026 2:35 pm
FLASH
X

മുഖ്യമന്ത്രിയുമായി മന്ത്രി കെ. എ. തുളസി കൂടിക്കാഴ്ച നടത്തി; കേന്ദ്രസഹായവും 100 ദിന കർമ്മപരിപാടികളും ചർച്ചയായി

Kerala / Latest News August 5, 2026

തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി മുഖ്യമന്ത്രിുമായി അദ്ദേഹത്തിന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. അടുത്ത ദിവസം ഡൽഹിയിൽ കേന്ദ്രമന്ത്രിമാരുമായി നടക്കുന്ന നിർണായക ചർച്ചകൾക്ക് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച.

സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾ, പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾക്കുള്ള കേന്ദ്രസഹായം ഉറപ്പാക്കൽ, പുതിയ വികസന നിർദേശങ്ങൾ എന്നിവയാണ് പ്രധാനമായും ചർച്ചയായത്.

കൂടാതെ, വകുപ്പിന്റെ കീഴിൽ നടപ്പിലാക്കി വരുന്ന 100 ദിന കർമ്മപരിപാടികളുടെ പുരോഗതിയും വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതിയും മന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും കൂടുതൽ ഫലപ്രദമായി നടപ്പാക്കുന്നതിനുമായി ആവശ്യമായ നടപടികളെക്കുറിച്ചും ഇരുവരും ആശയവിനിമയം നടത്തി.

ഡൽഹിയിൽ കേന്ദ്രമന്ത്രിമാരുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങളും ക്ഷേമപദ്ധതികൾക്കായുള്ള കൂടുതൽ കേന്ദ്രസഹായവും ആവശ്യപ്പെടുമെന്ന് മന്ത്രി കെ. എ. തുളസി അറിയിച്ചു.

Tags: , , , , , , , , ,