Tue Mar 31, 2026 2:37 pm
FLASH
X
booked.net

വനിതാ ഫിറ്റ്‌നസ് ട്രെയിനറെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി ആത്മകത്തേക്ക് ശ്രമിച്ചു

Kerala / News March 31, 2026

പാറശ്ശാല : പാറശാല പ്ലാമൂട്ടുകടയില്‍ വനിതാ ഫിറ്റ്‌നസ് ട്രെയിനര്‍ക്ക് നേരെ ആക്രമണം പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചുതായി പൊലീസ്. പ്ലാമൂട്ടുകട വനിതാ ഫിറ്റ്‌നസ് ട്രെയിെയ യുവാവ് ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പി ച്ചതിനു ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതിയെ
പൊലീസിന്റെ സഹായത്താല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ലാബ് ജീവനക്കാരിയായ മര്യാപുരം സ്വദേശിനി കാവ്യ (26) നെ
നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ സര്‍ജറിക്ക് വിധേയയാക്കി. പ്ലാമൂട്ടുകട മിഥില ലയണ്‍സ് ക്ലബ്ബിലെ ഫിറ്റ്‌നസ് ട്രെയിനറായ കാവ്യയ്ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാവിലെ 10 നാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ജിം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനുള്ളില്‍ അതിക്രമിച്ചു കയറിയ  പാറശ്ശാല പവതിയാംവിള   അശ്വന്ത് (27)   എന്ന യുവാവ് കാവ്യയെ മാരകായുധം ഉപയോഗിച്ച് . കുത്തി പരിക്കേല്‍പ്പിച്ചത്. കാവ്യയുടെ നെഞ്ചിലും തലയുടെ പിന്‍ഭാഗത്തുമാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം പ്രതിയായ അശ്വന്ത് കയ്യില്‍ കരുതിയിരുന്ന എലി വിഷം കഴിച്ച്
ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ കാവ്യയെ ഉടന്‍ തന്നെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യാ ശ്രമം നടത്തിയ പ്രതി അശ്വന്തിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലേക്കും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്കും മാറ്റി.