തിരുവനന്തപുരം: ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ഇലക്ഷൻ കമ്മീഷൻ, ജനമൈത്രി പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മാനവീയം വീഥിയിൽ ‘ എൻ്റെ വോട്ട് എൻ്റെ ശക്തി’ എന്ന പേരിൽ വോട്ടവകാശ വിനിയോഗ ബോധവത്ക്കരണം സംഘടിപ്പിച്ചു.പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എസ്. നസീറ പരിപാടി ഉദ്ഘാടനം ചെയ്തു. ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. കേൽക്കർ മുഖ്യ പ്രഭാഷണം നടത്തി. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ഷർമിള, സീനിയർ സിവിൽ ജഡ്ജി എസ്. ഷംനാദ്, അസിസ്റ്റൻ്റ് കളക്ടർ ശിവശക്തിവേൽ, ഐ.ജി അജിതാ ബീഗം, ഐജി നിശാന്തിനി തുടങ്ങിയർ പങ്കെടുത്തു പരിപാടിയുടെ ഭാഗമായി കളരിപ്പയറ്റ്, തെരുവ് നാടകങ്ങൾ, ഫ്ളാഷ് മോബുകൾ, ക്വിസ് എന്നിവ അരങ്ങേറി. വ്യത്യസ്തമായ വോട്ടേഴ്സ് ബോധവത്ക്കരണ പരിപാടികൾ ഏപ്രിൽ 8 വരെ തുടരും.




