Sun Mar 29, 2026 3:35 am
FLASH
X
booked.net

ആക്കുളത്തും ആവേശയാത്ര; ഊഷ്‌മള വരവേൽപ്പുമായ് നാട്

Kerala / News March 28, 2026

തിരുവനന്തപുരം: പ്രധാനമന്ത്രി ആഹ്വാനം ചെയ്യുന്ന അഴിമതിമുക്ത – വികസന രാഷ്ട്രീയം കഴക്കൂട്ടത്തും യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് കഴക്കൂട്ടം മണ്ഡലം BJP – NDA സ്ഥാനാർത്ഥി വി.മുരളീധരൻ. ജനകീയ പ്രശ്നങ്ങൾ ഉയർത്തി മുൻ കേന്ദ്രമന്ത്രി കൂടിയായ വി.മുരളീധരൻ നയിക്കുന്ന പദയാത്രകൾ മണ്ഡലത്തിൽ പുരോഗമിക്കുകയാണ്. ആക്കുളം മേഖലയിൽ നടന്ന യാത്ര ഐത്തടിയിൽ ആരംഭിച്ചു ഗണപതി കോവിൽ ജംഗ്‌ഷനിൽ സമാപിച്ചു.

ആക്കുളം കായൽ നവീകരണം എന്ന പേരിൽ സംസ്ഥാന സർക്കാർ നടത്തുന്ന അഴിമതി പുറത്തുകൊണ്ടുവരുമെന്ന് വി.മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സിപിഎം പ്രവർത്തകരെ ജോലിക്ക് തിരുകി കയറ്റുന്നത് ഒഴിവാക്കും. മെഡിക്കൽ കോളേജിനെ വികസന മുരടിപ്പിൽ നിന്ന് മോചിപ്പിക്കുമെന്നും പദയാത്ര നയിച്ച സ്ഥാനാർഥി അവകാശപ്പെടുന്നു. ആക്കുളം വാർഡിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണുമെന്നും വി. മുരളീധരൻ പറഞ്ഞു.