Mon Nov 09, 2026 4:56 pm
FLASH
ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടകവസതി മാറുന്നു; താമസം ഇടപ്പഴഞ്ഞിയിലേക്ക്.      |      ടയർ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടർന്നു പിടിച്ചു; 45 വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് ടൂറിസ്റ്റ് ബസ് പൂർണമായും കത്തി നശിച്ചു.      |      മൂന്നാറിൽ വൻ ഭൂമി കൈയേറ്റം ; ഒടുവിൽ ഹൈക്കോടതി നേരിട്ട് രംഗത്ത്!      |      ഗ്യാനേഷ് കുമാറിനെ പൂട്ടാൻ വിഡി സതീശൻ സർക്കാർ 2 കോടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം!      |      യാങ്‌വാങ് U9 Xtreme: 500 കിലോമീറ്റർ വേഗപരിധി മറികടന്ന് ഇലക്ട്രിക് കാർ      |      അമേരിക്കയിൽ നീലക്കടൽ; കോൺഗ്രസിന്റെ ഇരുസഭകളും പിടിച്ചെടുത്ത് ഡമോക്രാറ്റുകൾ, ട്രംപിന് കനത്ത തിരിച്ചടി.      |      ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      
X

ഈ തെരഞ്ഞെടുപ്പിൽ ശ്രീലേഖയും ശോഭാസുരേന്ദ്രനും വിജയിക്കണമെന്ന് സി.രാധാകൃഷ്ണൻ

HOME / Kerala March 27, 2026

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചു കാണാൻ താൻ ആഗ്രഹിക്കുന്ന രണ്ടുസ്ഥാനാർത്ഥികൾ വട്ടിയൂർക്കാവിൽ മത്സരിക്കുന്ന ആർ. ശ്രീലേഖയും പാലക്കാട്ടെ ശോഭാ സുരേന്ദ്രനുമാണെന്ന് പ്രമുഖ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ. നന്മയുടെയും നീതിയുടെയും പക്ഷത്ത് ഭയമില്ലാതെ നിൽക്കുന്ന ഇവർ ഇരുവരും തോൽക്കാൻ ഇടയാകരുതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവന ഇങ്ങനെ:”ഞാൻ ആർക്ക് വോട്ട് ചെയ്യണമെന്ന് എന്നോട് ആരെങ്കിലും പറയുന്നത് എനിക്കിഷ്ടമല്ല. അതുകൊണ്ട് അങ്ങനെ ഒരു കാര്യം ആരോടും ഞാൻ പറയാറുമില്ല, എന്റെ വീട്ടുകാരിയോട് പോലും. പക്ഷേ, ഞാൻ ആർക്കാണ് വോട്ട് ചെയ്യാൻ പോകുന്നത് എന്ന് എന്റെ വീട്ടുകാരിയോട് ഞാൻ സ്വമേധയാ പറയാറുണ്ട്. മറ്റു നിയോജകമണ്ഡലങ്ങളിൽ മത്സരിക്കുന്നവരിൽ ജയിച്ചു കാണണം എന്ന് ആഗ്രഹമുള്ളവരെ കുറിച്ചും പറയാറുണ്ട്.


ഈ വരുന്ന തെരഞ്ഞെടുപ്പിൽ അങ്ങനെ രണ്ടുപേർ ഉണ്ട്: ഒരാൾ ശ്രീലേഖ ഐപിഎസ്. പതിറ്റാണ്ടുകളായി എനിക്ക് ഇവരെ അറിയാം. നിയമസഭയിൽ ഇരിക്കാനും അതിലും വലിയ ഉത്തരവാദിത്വങ്ങൾ വഹിക്കാനും തനിക്ക് കഴിയുമെന്ന് അവർ തെളിയിച്ചിട്ടുണ്ട്. നീതിയും നിസ്വാർത്ഥതയും പുലർത്തും എന്നു തീർച്ചയുമാണ്.രണ്ടാമത്തെയാൾ ശോഭാസുരേന്ദ്രൻ. നന്മയുടെയും നീതിയുടെയും പക്ഷത്ത് ഭയമില്ലാതെ നിൽക്കാൻ തനിക്ക് കഴിയും എന്ന് തെളിയിച്ചിട്ടുണ്ട് അവർ. ഇവർ ഇരുവർക്കും കുടുംബങ്ങളും പ്രാരബ്ധങ്ങളും ഉണ്ട്. എന്നിട്ടും അവർ, നല്ല മനസ്സുള്ളവർക്ക് മുൾമെത്തയാവും ഈ പണി എന്ന് അറിഞ്ഞിട്ടും, തയ്യാറായി വന്നിരിക്കുന്നു. ഇവർ തോൽക്കാൻ ഇടയാകരുത് എന്ന് ആശിക്കാൻ ആർക്കാണ് അവകാശമില്ലാത്തത്!”രണ്ടു ബിജപി സ്ഥാനാർത്ഥികൾക്ക് സി രാധാകൃഷ്ണൻ പരസ്യ പിന്തുണയാണ് നൽകിയത്.