Thu Mar 26, 2026 5:45 pm
FLASH
X
booked.net

പക്ഷികളുടെ ദാഹമകറ്റാൻ തണ്ണീർകുടമൊരുക്കി തുറയിൽക്കുന്ന് എസ്.എൻ.വി.യൂ.പി സ്കൂൾ കുട്ടികൾ

Kerala / News March 26, 2026

കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വേനലിൽ പക്ഷികൾക്ക് ദാഹജലം നൽകുന്നതിനു വേണ്ടിയുള്ള തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി തുറയിൽക്കുന്ന് എസ്.എൻ.വി.യൂ.പി സ്കൂൾ കുട്ടികൾ സ്കൂളിൽ തണ്ണീർക്കുടങ്ങൾ ഒരുക്കി .രാജ്യാന്തര കുരുവി ദിനത്തിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ തണ്ണീർക്കുടങ്ങൾ ഒരുക്കിയത്.

സ്കൂൾ മാനേജർ എസ്. സിംലാൽ പരിപാടി ഉദ്‌ഘാടനം ചെയ്തു.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ മുഖ്യാതിഥിയായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രെസ്സ് അനിതകുമാരി തണ്ണീർകുടങ്ങൾ ഏറ്റുവാങ്ങി.അധ്യാപകരായ ഷംസുദീൻ, ഷൈൻ ബാനർജി കൗൺസിൽ പ്രതിനിധി അഭിജിത്ത് എന്നിവർ പങ്കെടുത്തു.കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ തണ്ണീർകുടങ്ങൾ സ്ഥാപിച്ചു.