തിരുവനന്തപുരം:കോർപ്പറേഷൻ വിജയത്തിനൊപ്പം സംഭവിക്കാൻ പോകുന്ന ബിജെപി യുടെ നിയമസഭാ വിജയവും തിരുവനന്തപുരത്തിൻ്റെ വികസനം ത്വരിതപ്പെടുത്തുമെന്നും ഈ തിരഞ്ഞടുപ്പ് കേരളത്തിനും പ്രത്യേകിച്ച് തിരുവനന്തപുരത്തിനും നിർണ്ണായകമാണന്നും തിരുവനന്തപുരം സിറ്റി ജില്ലയിലെ എല്ലാ ബിജെപി സ്ഥാനാർത്ഥികളും വിജയിച്ച് വികസിത തിരുവനന്തപുരം യഥാർത്ഥ്യമാക്കുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.തിരുവനന്തപുരം നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥിയും ബിജെപി സിറ്റി ജില്ല അദ്ധ്യക്ഷനും കൂടിയായ കരമന ജയൻ്റെ തിരഞ്ഞടുപ്പ് കമ്മിറ്റി ഓഫിസ് തൈക്കാട് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം ബി ഡി ജെ എസ് നേതാവ് പ്രേം രാജ് അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സരേഷ്, മണ്ഡലം പ്രസിഡണ്ടുമാരായ ചിഞ്ചു ടീച്ചർ, സുരേഷ്, പദ്മിനി തോമസ്, നഗരസഭാ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.




