Mon Nov 09, 2026 5:18 pm
FLASH
ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടകവസതി മാറുന്നു; താമസം ഇടപ്പഴഞ്ഞിയിലേക്ക്.      |      ടയർ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടർന്നു പിടിച്ചു; 45 വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് ടൂറിസ്റ്റ് ബസ് പൂർണമായും കത്തി നശിച്ചു.      |      മൂന്നാറിൽ വൻ ഭൂമി കൈയേറ്റം ; ഒടുവിൽ ഹൈക്കോടതി നേരിട്ട് രംഗത്ത്!      |      ഗ്യാനേഷ് കുമാറിനെ പൂട്ടാൻ വിഡി സതീശൻ സർക്കാർ 2 കോടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം!      |      യാങ്‌വാങ് U9 Xtreme: 500 കിലോമീറ്റർ വേഗപരിധി മറികടന്ന് ഇലക്ട്രിക് കാർ      |      അമേരിക്കയിൽ നീലക്കടൽ; കോൺഗ്രസിന്റെ ഇരുസഭകളും പിടിച്ചെടുത്ത് ഡമോക്രാറ്റുകൾ, ട്രംപിന് കനത്ത തിരിച്ചടി.      |      ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      
X

ലോക്‌സഭ- നിയമസഭ സീറ്റുകളുടെ എണ്ണം കൂട്ടും,​ കേരളത്തിൽ നിയമസഭാ സീറ്റുകൾ 210 ആകും; വനിതാ സംവരണ ബിൽ നടപ്പാക്കാൻ നിർദ്ദേശവുമായി കേന്ദ്രം

HOME / National March 24, 2026

വനിതാ സംവരണ ബിൽ ഈ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാ‌ർ. വനിതകൾക്ക് മൂന്നിൽ ഒന്ന് സീറ്റുകൾ സംവരണം ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ലോക്സഭീ സീറ്റുകളുടെയും നിയമസഭാ സീറ്റുകളുടെയും എണ്ണം കൂട്ടുക എന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. ലോക്സഭയിലും നിയമസഭയിലും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകൾ വർദ്ധിപ്പിക്കാമെന്നാണ് നിർദ്ദേശം. കേന്ദ്ര നിർദ്ദേശം നടപ്പാക്കിയാൽ ലോക്സഭാ സീറ്റുകൾ 816 ആയി ഉയരും. നിലവിൽ 543 സീറ്റുകളാണ് ഉള്ളത്. കേരളത്തിൽ ലോക്സഭാ സീറ്റുകൾ മുപ്പതായും നിയമസഭാ സീറ്റുകൾ 210 ആയും ഉയരും. കേന്ദ്ര നിർദ്ദേശം പ്രതിപക്ഷം അംഗീകരിച്ചാൽ ബിൽ പാസാക്കാൻ സമ്മേളനം ഒരാഴ്ച കൂടി നീട്ടാമെന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന ചർച്ചയിൽ ശിവസേന ഉദ്ധവ് വിഭാഗം ,​ എൻ.സി.പി ശരദ്പവാർ വിഭാഗം,​ ബി.ജെ.പി അടക്കമുള്ള പാർട്ടികൾ പങ്കെടുത്തു.