Tue Mar 24, 2026 4:21 am
FLASH
X
booked.net

നേമം വികസനത്തുടർച്ചയ്ക്കൊപ്പം; ആവേശകരമായ സ്വീകരണവുമായി വി. ശിവൻകുട്ടി പര്യടനം തുടരുന്നു

Kerala / News March 23, 2026

നേമം നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ മണ്ഡലത്തിൽ ആവേശകരമായി മുന്നേറുന്നു. ഇന്ന് (മാർച്ച്‌ 12) പൂഴിക്കുന്ന്, സത്യൻ നഗർ, ആറാമട, കുന്നപ്പുഴ, തൃക്കണ്ണാപുരം, പൂങ്കുളം മേഖലകളിലെ വിവിധ ആരാധനാലയങ്ങളും വീടുകളും സന്ദർശിച്ച സ്ഥാനാർത്ഥിക്ക് വോട്ടർമാർ ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. കുട്ടികളും മുതിർന്നവരുമുൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്തുകയും വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.


ഓരോ ഇടങ്ങളിലും ജനങ്ങൾ പ്രകടിപ്പിച്ച സ്നേഹവായ്പും ആവേശവും നൽകുന്ന ഊർജ്ജം ചെറുതല്ലെന്നും വികസനത്തുടർച്ചയ്ക്കും ജനകീയ ബദലിനും ഒപ്പമാണ് ഈ മണ്ണെന്ന് ഓരോ നിമിഷവും നേമം സാക്ഷ്യപ്പെടുത്തുകയാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. ഇടതുപക്ഷം മുന്നോട്ടുവെച്ച വികസന മാതൃകകൾക്കും ഉറപ്പുകൾക്കും ജനങ്ങൾ നൽകുന്ന ഈ പിന്തുണ വരാനിരിക്കുന്ന വിജയത്തിന്റെ വിളംബരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിങ്കളാഴ്ച (23.03.2026) രാവിലെ 7.00 മണിക്ക് വെള്ളാറിൽ നിന്നാണ് പ്രചാരണ പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് രാവിലെ 10.00 മണിക്ക് മുട്ടത്തറയിലും വൈകുന്നേരം 3.00 മണിക്ക് നേമത്തും സ്ഥാനാർത്ഥി പര്യടനം നടത്തും. വൈകുന്നേരം 5.00 മണിക്ക് എസ്റ്റേറ്റ് മേഖലയിലെ സന്ദർശനത്തോടെ നാളത്തെ(മാർച്ച്‌ 23) പരിപാടികൾ സമാപിക്കും. വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിച്ചും നേരിട്ടുള്ള ആശയവിനിമയം ശക്തമാക്കിയും വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ഊർജ്ജിതമാക്കാനാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്.