Mon Nov 09, 2026 5:26 pm
FLASH
ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടകവസതി മാറുന്നു; താമസം ഇടപ്പഴഞ്ഞിയിലേക്ക്.      |      ടയർ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടർന്നു പിടിച്ചു; 45 വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് ടൂറിസ്റ്റ് ബസ് പൂർണമായും കത്തി നശിച്ചു.      |      മൂന്നാറിൽ വൻ ഭൂമി കൈയേറ്റം ; ഒടുവിൽ ഹൈക്കോടതി നേരിട്ട് രംഗത്ത്!      |      ഗ്യാനേഷ് കുമാറിനെ പൂട്ടാൻ വിഡി സതീശൻ സർക്കാർ 2 കോടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം!      |      യാങ്‌വാങ് U9 Xtreme: 500 കിലോമീറ്റർ വേഗപരിധി മറികടന്ന് ഇലക്ട്രിക് കാർ      |      അമേരിക്കയിൽ നീലക്കടൽ; കോൺഗ്രസിന്റെ ഇരുസഭകളും പിടിച്ചെടുത്ത് ഡമോക്രാറ്റുകൾ, ട്രംപിന് കനത്ത തിരിച്ചടി.      |      ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      
X

നിയന്ത്രണം വിട്ട താര്‍ ജീപ്പ് 25 അടി താഴ്ച്ചയിലു ള്ള കുഴിയില്‍  പതിച്ച് 5പേര്‍ക്ക് പരിക്ക്

HOME / Kerala March 20, 2026

വെള്ളറട : നിയന്ത്രണംവിട്ട താര്‍ ജീപ്പ്  കുഴിയില്‍ പതിച്ച് യാത്രികരായ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 10മണിക്ക് കുട്ടപ്പന മൂടിന് സമീപം നുള്ളിയോടില്‍ വച്ചായിരുന്നു  അപകടം. കുടപ്പന മൂട്ടില്‍ നിന്നും നെടുമങ്ങാടിലേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു 25 അടി താഴ്ചയിലുള്ള കുഴിയിലേക്ക് പതിക്കുകയായിരുന്നു. മലയോര ഹൈവേ റോഡാണങ്കിലും അപകടാവസ്തയിലുള്ള ഭാഗങ്ങളില്‍ സുരക്ഷാവേലി സ്താപിക്കാത്തതാണ് അപകടകാരണം. വാഹനത്തില്‍ ഉണ്ടായിരുന്ന മുഹമ്മദ് (11 ) സിയാന്‍ (12) സുഹൈന്‍ (14) മുഹമ്മദ് ഷാഫി (22)റിയാസ് (25) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.5 പേരെയും കാരക്കോണം സി.എസ്.ഐ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടുകയാണ്.കാര്‍ 25 അടി താഴ്ചയില്‍ കുഴിയില്‍ വീടിന് സമീപം നില്‍ക്കുകയായിരുന്ന മരത്തിലിടിച്ച് റോഡിനും മരത്തിനും ഇടയില്‍ പെട്ട് ഞെരുങ്ങി നില്‍ക്കുകയായിരുന്നു. വളരെ പണിപ്പെട്ടാണ് വാഹനത്തില്‍ ഉണ്ടായിരുന്നവരെ  നാട്ടുകാര്‍ പുറത്തെടുത്തത്. വേഗത്തില്‍  തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി 5 പേരെയും  കാരക്കോണം ആശുപത്രിയില്‍  ചികിത്സയിലാണ്. കാറിന്റെ അമിതവേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.