Mon Nov 09, 2026 5:26 pm
FLASH
ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വാടകവസതി മാറുന്നു; താമസം ഇടപ്പഴഞ്ഞിയിലേക്ക്.      |      ടയർ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടർന്നു പിടിച്ചു; 45 വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് ടൂറിസ്റ്റ് ബസ് പൂർണമായും കത്തി നശിച്ചു.      |      മൂന്നാറിൽ വൻ ഭൂമി കൈയേറ്റം ; ഒടുവിൽ ഹൈക്കോടതി നേരിട്ട് രംഗത്ത്!      |      ഗ്യാനേഷ് കുമാറിനെ പൂട്ടാൻ വിഡി സതീശൻ സർക്കാർ 2 കോടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം!      |      യാങ്‌വാങ് U9 Xtreme: 500 കിലോമീറ്റർ വേഗപരിധി മറികടന്ന് ഇലക്ട്രിക് കാർ      |      അമേരിക്കയിൽ നീലക്കടൽ; കോൺഗ്രസിന്റെ ഇരുസഭകളും പിടിച്ചെടുത്ത് ഡമോക്രാറ്റുകൾ, ട്രംപിന് കനത്ത തിരിച്ചടി.      |      ജനറേറ്റീവ് എഐ ഹാക്കത്തോണിൽ കോട്ടയം ട്രിപ്പിൾ ഐ.ടി. വിദ്യാർത്ഥിക്ക് ഒന്നാം സ്ഥാനം      |      ലഹരിക്കെതിരെ ‘ഓപ്പറേഷൻ ലഹരിക്കെതിരെ ‘ഓപ്പറേഷൻ ടൂഫാൻ’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു’; രണ്ടാംഘട്ട ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു      |      
X

വീട്ടിൽ നിന്നും വോട്ട് ചെയ്യാം​ഹോം വോട്ടിംഗ് സൗകര്യം – പോസ്റ്റൽ ബാലറ്റ് ആർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും?

HOME March 19, 2026

വീട്ടിൽ നിന്നും വോട്ട് ചെയ്യാം ഹോം വോട്ടിംഗ് സൗകര്യം – പോസ്റ്റൽ ബാലറ്റ് (ഫോം 12D) സോഷ്യൽ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റും കേരള സർക്കാരും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ അർഹരായവർക്ക് വീട്ടിലിരുന്നുതന്നെ വോട്ട് രേഖപ്പെടുത്താം. ആർക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും? 85 വയസ്സിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർ (AVSC). ഭിന്നശേഷിക്കാരായ വോട്ടർമാർ (AVPD). വോട്ടർമാർക്കുള്ള നിർദ്ദേശങ്ങൾ ഫോം 12D പൂരിപ്പിക്കുക: പോസ്റ്റൽ ബാലറ്റ് വഴി വീട്ടിലിരുന്ന് വോട്ട് ചെയ്യാൻ താല്പര്യമുള്ളവർ ഫോം 12D പൂരിപ്പിച്ചു നൽകണം. BLO-യുടെ സേവനം: നിങ്ങളുടെ ബൂത്ത് ലെവൽ ഓഫീസർ (BLO) നിങ്ങളുടെ വീട്ടിലെത്തി ഈ ഫോം നൽകുന്നതാണ്. ഫോം തിരികെ നൽകുക: പൂരിപ്പിച്ച ഫോം ആർക്കാണോ നൽകേണ്ടത് (BLO), അവർക്ക് തന്നെ കൃത്യമായി തിരികെ നൽകുക.സമയപരിധി: തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനുള്ളിൽ തന്നെ ഈ ഫോം സമർപ്പിക്കേണ്ടതാണ്. നിങ്ങളുടെ ഇഷ്ടം: പോസ്റ്റൽ ബാലറ്റ് ഒരു അധിക സൗകര്യമാണ്. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ നേരിട്ട് പോളിംഗ് സ്റ്റേഷനിൽ പോയും വോട്ട് ചെയ്യാവുന്നതാണ്. “നിങ്ങളുടെ വോട്ട് – ജനാധിപത്യത്തിന്റെ ശക്തി”