Tue Aug 04, 2026 7:06 pm
FLASH
X

തുടർച്ചയായ മൂന്നാം തവണയും ധർമ്മടത്ത് ജനവിധി തേടി മുഖ്യമന്ത്രി; പത്രിക സമർപ്പിച്ചു

HOME / Kerala March 19, 2026

കണ്ണൂര്‍ : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടം മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.തന്റെ സിറ്റിംഗ് മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ജനകീയ കോടതിയിലെത്തുന്നത്. രാവിലെ 11 മണിയോടെ തലശ്ശേരി രജിസ്ട്രാര്‍ ഓഫീസിലെത്തി വരണാധികാരി മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്.മുഖ്യമന്ത്രിയുടെ കരിയറിലെ ഏഴാമത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടമാണിത്. 2016-ല്‍ മണ്ഡലം നിലവില്‍ വന്നത് മുതല്‍ ധര്‍മ്മടത്തെ പ്രതിനിധീകരിക്കുന്നത് പിണറായി വിജയനാണ്.