Wed Aug 06, 2025 7:41 pm
FLASH
X
booked.net

അടിസ്ഥാന വികസന സൗകര്യങ്ങൾ ഇന്നും വിദൂര സ്വപ്നം മാത്രമാകുന്ന കേരള-കർണാടക അതിർത്തി ഗ്രാമങ്ങൾ.

Kerala / News August 5, 2025

പാണത്തൂർ: തദ്ദേശീയരും,കുടിയേറ്റക്കാരുമായ ആയിരക്കണക്കിന് ജനങ്ങൾ അധിവസിക്കുന്ന സഹ്യപർവ്വത സാനുക്കളിൽ, അടിസ്ഥാന വികസന സൗകര്യങ്ങൾ ഇന്നും ഒരു വിദൂര സ്വപ്നം മാത്രമാകുന്നു. ഏറ്റവും പ്രാഥമികമായ സൗകര്യം സുഗമമായ യാത്രാ മാർഗ്ഗമാണ്. കേരള – കർണാടക അതിർത്തി പ്രദേശവും, വലിയ മലനിരകളാൽ ചുറ്റപ്പെട്ടതുമായ, പനത്തടി പഞ്ചായത്തിലെ, പാണത്തൂർ,പരിയാരം,കല്ലപ്പള്ളി, കമ്മാഡി കർണ്ണാടക സുള്ള്യ താലുക്കിലെ, ബഡ്ഡഡുക്ക, കുർനുർ, ആലട്ടി, പെരാജെ , തുടങ്ങിയ തികച്ചും അവികസിതമായ മലയോര ഗ്രാമങ്ങളിൽ, കാർഷിക മേഖലയിൽ മാത്രം ശ്രദ്ധയുന്നി, പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്തവിധം, ഉപരിതല ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നട്ടം തിരിയുന്ന സാധാരണ ജനങ്ങളാണ് ഉള്ളത്. ഇവിടെ ഏറ്റവും പ്രധാന തടസ്സമായി നിൽക്കുന്നത്, കേരളത്തിലും, കർണ്ണാടകത്തിലും , നിലവിലുള്ള വീതികുറഞ്ഞ റോഡ് കടന്നു പോകുന്ന സ്ഥലങ്ങളിൽ, ഭൂരിഭാഗവും, ഇരു സംസ്ഥാനങ്ങളുടെയും വനപ്രദേശങ്ങളാണ്.

ഇവിടെ കടന്നു റോഡിന് കഷ്ടിച്ച് 6 മീറ്റർ വീതിവരേയുള്ളു . ഇവിടെ വനംവകുപ്പ് ആവശ്യമായ സ്ഥലം വിട്ടുകൊടുത്തുകൊണ്ട്, പ്രധാന അന്തർസംസ്ഥാന പാതകൾക്ക് സൗകര്യം ചെയ്ത് കൊടുത്താൽ, മലയോര മേഖലകളിലെ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ, വാണിജ്യ, ടൂറിസം വൻ കുതിച്ചുചാട്ടവും, ശേഷി വർദ്ധനവും സാധ്യമാകും എന്ന കാര്യത്തിൽ സംശയമില്ല.എന്നാൽ വനഭൂമി പ്രശ്നം കാര്യമായി ബാധിക്കാത്ത ഒരു അന്തർസംസ്ഥാന ഇടനാഴി ആണ് മലനാട് വികസന സമിതി മുന്നോട്ട് വെക്കുന്ന, പാണത്തൂർ – കല്ലപ്പള്ളി – ബഡ്ഡഡുക്ക – പെരാജെ റോഡ്. ഇത് യാഥാർത്ഥ്യമായാൽ, നിലവിൽ പാണത്തൂർ ഭാഗത്ത് നിന്നും, മടിക്കേരി വരെയുള്ള ദൂരം 17 കിലോമീറ്റർ കുറവുണ്ടാകും. സുള്ള്യ വഴി ഇപ്പോൾ നിലവിലുള്ള 78 കിലോമീറ്റർ റൊഡ്, പെരാജെ ബൈപ്പാസ് റൊഡ് വരീന്നതോടെ 6 കിലോമീറ്റർ കുറഞ്ഞ് 72 കിലോമീറ്റർ ആകും. ബാഗമണ്ഡല വഴി മടിക്കേരി വരേയുള്ള 89 കിലോമീറ്റർ റൊഡ്,പെരാജെ ബൈപ്പാസ് കോറിഡോർ റോഡ് യാഥാർത്ഥ്യമാകുന്നതോടെ 72 കിലോമീറ്റർ ആയി കുറയും.ഈ ലക്ഷ്യം മുൻനിർത്തി, കാസർകോട് ജില്ലയിലെ ജനകീയ പൊതുവേദിയായ മലനാട് വികസന സമിതി, പനത്തടി , കള്ളാർ ദക്ഷിണ കന്നഡ, കൂർഗ് ജില്ലകളിലെ പെരാജെ, ആലട്ടി, കരിക്കെ, സുള്ള്യ നഗരപഞ്ചായത്ത് പ്രദേശങ്ങളിലെ വികസനകാംഷികളായ ബഹുജനങ്ങളെ കൂട്ടിയൊജിപ്പിച്ച്, ആഗസ്റ്റ് 3 ഞായറാഴ്ച രാവിലെ, ബഡ്ഡഡുക്ക ഗ്രാമീണ സൊസൈറ്റി ഹാളിൽ വിപുലമായ ജനകീയ യോഗം ചേർന്നു. യോഗത്തിൽ നൂറിലധികം ആളുകൾ സംബന്ധിച്ചു.


യോഗത്തിൽ ആലട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വീണ വസന്ത് അധ്യക്ഷത വഹിച്ചു. മലനാട് വികസന സമിതി ചെയർമാൻ ആർ സൂര്യനാരായണ ഭട്ട് സ്വാഗതം പറഞ്ഞു.ജയപ്രകാശ് പി പി ആമുഖ പ്രഭാഷണം നടത്തി.മുൻ ജില്ലാ പഞ്ചായത്ത് അംഗം നാഗേഷ് കുദ്ലപ്പാടി യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ എ രാധാകൃഷ്ണ ഗൗഡ പദ്ധതി രൂപരേഖ അവതരിപ്പിച്ചു സംസാരിച്ചു. മുഖ്യാതിഥിയായി കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എൻ ബാലചന്ദ്രൻ നായർ കാട്ടൂർ, പങ്കെടുത്തു സംസാരിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രസാദ്, കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി കെ നാരായണൻ, പെരാജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ചന്ദ്രകല ബാലചന്ദ്ര ബല്ലഡുക്ക, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അരുൺ രംഗത്ത്മല എന്നിവർ യൊഗത്തിനും, ഭാവി പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണയും സഹകരണവും അറിയിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സത്യകുമാർ അഡിന്ജെ, ജയപ്രകാശ് കുഞ്ചഡുക്ക താലൂക്ക് പഞ്ചായത്ത് അംഗം, മലനാട് വികസന സമിതി ജനറൽ കൺവീനർ ബാബു കദളിമറ്റം, മലനാട് വികസന സമിതി ട്രഷറർ അജി ജൊസഫ്, ജയപ്രകാശ് പി പി, ജോർജ്ജ് പി വി കല്ലപ്പള്ളി,കരിക്കെ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കോടി പൊന്നപ്പ, ശാന്താ റാം ഭട്ട്, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പൊതുചർച്ചകൾക്ക്, മലനാട് വികസന സമിതി ജനറൽ സെക്രട്ടറി ബി അനിൽകുമാർ മറുപടി പറഞ്ഞു സംസാരിച്ചു.


പാണത്തൂർ – കല്ലപ്പള്ളി – ബഡ്ഡഡുക്ക – പെരാജെ അന്തർസംസ്ഥാന കോറിഡോർ കോഓർഡിനേഷൻ കമ്മിറ്റിയുടെ ചെയർമാനായി, ആർ സൂര്യനാരായണ ഭട്ട്, ജനറൽ സെക്രട്ടറി ജയപ്രകാശ് പി പി, ചീഫ് കോർഡിനേറ്റർ- അഡ്വ എ രാധാകൃഷ്ണ ഗൗഡ, ട്രഷറർ ശാന്താ റാം ഭട്ട്, വൈസ് ചെയർമാൻമാരായി നാഗേഷ് കുദ്ലപ്പാടി, അരുൺ രംഗത്ത്മല,ബി അനിൽകുമാർ, സത്യകുമാർ അഡിന്ജെ എന്നിവരേയും, അറുപത്തിയൊന്നംഗ ജനറൽ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. പിന്നീട് ജനറൽ എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന്, സെന്റ്രൽ എക്സിക്യൂട്ടിവ് കമ്മിറ്റിയും, വിവിധ സബ് കമ്മിറ്റികളും തിരഞ്ഞെടുക്കും. ഒരു രക്ഷാധികാരി കമ്മിറ്റിയും ഇതോടൊപ്പം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുംം രക്ഷാധികാരി കമ്മിറ്റിയിൽ, ദക്ഷിണ കന്നഡ, മൈസൂർ, കാസർകോട് എംപി മാർ, കാഞ്ഞങ്ങാട്, സുള്ള്യ, വീരാജ്പേട്ട എംഎൽഎ മാർ, എംഎൽസി മാർ, ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ എന്നിവരും, പിന്നീട് ജനറൽ എക്സിക്യൂട്ടിവ് കമ്മിറ്റി നാമനിർദ്ദേശം നൽകുന്ന അംഗങ്ങളും ഈ കമ്മിറ്റിയുടെ ഭാഗമായി പ്രവർത്തിക്കും. യൊഗത്തിന് മലനാട് വികസന സമിതി ട്രഷറർ അജി ജൊസഫ് നന്ദി രേഖപ്പെടുത്തി.